‘ഈ പുരസ്‌കാരത്തിന് ഞാന്‍ അര്‍ഹന്‍ അല്ല’; റൊണാള്‍ഡോയുടെ തീരുമാനത്തിന് കയ്യടിച്ച് ഫുട്‌ബോള്‍ പ്രേമികള്‍

പോര്‍ച്ചുഗല്‍ താരം ക്രിസ്റ്റിയാനൊ റൊണാള്‍ഡൊ ഒരു പരുക്കനായ മനുഷ്യനാണെന്നാണ് വിരോധികളുടെ സംസാരം. എന്നാല്‍ കാര്യങ്ങള്‍ അങ്ങനെ അല്ല എന്ന് റൊണാള്‍ഡൊ ഒരിക്കല്‍ കൂടി തെളിയിച്ചു. ഇത്തവണ ഫുട്‌ബോള്‍ ലോകം ഒന്നടങ്കം കയ്യടിച്ചു താരത്തിന്റെ തീരമാനത്തെ. സംഭവം എന്താണന്നല്ലെ, ഞായറാഴ്ച പ്രഖ്യാപിച്ച ഗ്ലോബ് സോക്കര്‍ അവാര്‍ഡ് തന്നെ കാര്യം.

ഇത്തവണത്തെ മികച്ച താരത്തിനുള്ള പുരസ്‌കാരം ക്രിസ്റ്റ്യാനൊയ്ക്ക് നല്‍കാനായിരുന്നു ആദ്യം നിശ്ചയിച്ചിരുന്നത്. എന്നാല്‍ കാര്യം അറിഞ്ഞതോടെ താരത്തിന്റെ പ്രതികരണവും വന്നു. ഇത് ന്യായമായ ഒന്നല്ല എന്നായിരുന്നു റൊണാള്‍ഡോയുടെ പക്ഷം. പോയ സീസണില്‍ മിന്നുന്ന പ്രകടനം കാഴ്ച വച്ച ബയേണ്‍ മ്യൂണിച്ച് താരം റോബര്‍ട്ട് ലെവന്‍ഡോസ്‌കിക്ക് അവാര്‍ഡ് നല്‍കാനും റൊണാള്‍ഡൊ നിര്‍ദ്ദേശിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.

ആരാധകരുടെ വോട്ടിന്റെ പിന്‍ബലത്തിലാണ് പുരസ്‌കാരം യുവന്റസ് താരത്തിന് കിട്ടിയതെന്നാണ് അനുമാനം. ബയേണിനായി ലെവന്‍ഡോസ്‌കി 47 മത്സരങ്ങളില്‍ നിന്ന് 55 ഗോള്‍ നേടിയിരുന്നു. ഫിഫയുടേയും, യുവേഫയുടേയും മികച്ച താരമായി ലെവന്‍ഡോസ്‌കി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. അതേസമയം നൂറ്റാണ്ടിന്റെ താരത്തിനുള്ള പുരസ്‌കാരം ക്രിസ്റ്റ്യാനോയ്ക്ക് ലഭിച്ചു.

തുടര്‍ച്ചയായ 20 വര്‍ഷങ്ങളായി ഞാന്‍ ഫുട്‌ബോള്‍ കളിക്കുകയും ഗോള്‍ നേടുകയും ചെയ്യുന്നുണ്ട്. ഇനി എന്തെങ്കിലും റെക്കോര്‍ഡ് മറികടക്കാന്‍ ഉള്ളതായി തോന്നുന്നില്ല. അവാര്‍ഡുകള്‍ എന്നും സന്തോഷം തരുന്ന ഒന്നാണ്. എന്നാല്‍ ടീമിന്റെയും പരിശീലകരുടേയും പിന്തുണയില്ലാതെ ഒന്നും നേടാന്‍ സാധിക്കുമായിരുന്നില്ല.

ക്രിസ്റ്റിയാനൊ റൊണാള്‍ഡൊ

Latest News