Top

മാഡ്രിഡില്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോയ്ക്ക് കൂവല്‍; കളത്തില്‍ ഇറങ്ങിയിരുന്നില്ലേയെന്ന് സോഷ്യല്‍ മീഡിയ

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ കൂവി വരവേറ്റ് മാഡ്രിഡിലെ ഫുട്‌ബോള്‍ ആരാധകര്‍. ഇന്നലെ സ്‌പെയിനെതിരായ രാാജ്യാന്തര സൗഹൃദ മത്സരത്തിനായി കളത്തിലിറങ്ങിയപ്പോഴാണ് പോര്‍ചുഗല്‍ നായകന് കൂവല്‍ കിട്ടിയത്. സ്പാനിഷ് ലാ ലിഗ ജേതാക്കളായ അത്‌ലറ്റിക്കോ മാഡ്രിഡിന്റെ ഹോം സ്‌റ്റേഡിയമായ വാന്‍ഡ മെട്രോപൊളിറ്റാനോയിലാണ് സ്‌പെയിന്‍-പോര്‍ചുഗല്‍ മത്സരം നടന്നത്. കളിയാരംഭിക്കും മുമ്പ് പിച്ചില്‍ വാം അപ്പിനായി ഇറങ്ങിയതു മുതല്‍ റൊണാള്‍ഡോയെ സ്പാനിഷ് കാണികള്‍ കൂവി വിളിക്കുകയായിരുന്നു. മത്സരത്തില്‍ മോശം ഫോമിലായിരുന്ന ക്രിസ്റ്റിയാനോയ്ക്ക് കാര്യമായ പ്രകടനമൊന്നും കാഴ്ചവയ്ക്കാനായില്ല. മത്സരം ഗോള്‍രഹിത സമനിലയില്‍ കലാശിക്കുകയും ചെയ്തു. താരത്തില്‍ […]

5 Jun 2021 12:45 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

മാഡ്രിഡില്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോയ്ക്ക് കൂവല്‍; കളത്തില്‍ ഇറങ്ങിയിരുന്നില്ലേയെന്ന് സോഷ്യല്‍ മീഡിയ
X

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ കൂവി വരവേറ്റ് മാഡ്രിഡിലെ ഫുട്‌ബോള്‍ ആരാധകര്‍. ഇന്നലെ സ്‌പെയിനെതിരായ രാാജ്യാന്തര സൗഹൃദ മത്സരത്തിനായി കളത്തിലിറങ്ങിയപ്പോഴാണ് പോര്‍ചുഗല്‍ നായകന് കൂവല്‍ കിട്ടിയത്.

സ്പാനിഷ് ലാ ലിഗ ജേതാക്കളായ അത്‌ലറ്റിക്കോ മാഡ്രിഡിന്റെ ഹോം സ്‌റ്റേഡിയമായ വാന്‍ഡ മെട്രോപൊളിറ്റാനോയിലാണ് സ്‌പെയിന്‍-പോര്‍ചുഗല്‍ മത്സരം നടന്നത്. കളിയാരംഭിക്കും മുമ്പ് പിച്ചില്‍ വാം അപ്പിനായി ഇറങ്ങിയതു മുതല്‍ റൊണാള്‍ഡോയെ സ്പാനിഷ് കാണികള്‍ കൂവി വിളിക്കുകയായിരുന്നു.

മത്സരത്തില്‍ മോശം ഫോമിലായിരുന്ന ക്രിസ്റ്റിയാനോയ്ക്ക് കാര്യമായ പ്രകടനമൊന്നും കാഴ്ചവയ്ക്കാനായില്ല. മത്സരം ഗോള്‍രഹിത സമനിലയില്‍ കലാശിക്കുകയും ചെയ്തു. താരത്തില്‍ നിന്ന് പന്ത് തട്ടിയെടുക്കുമ്പോഴും റൊണാള്‍ഡോയുടെ ഷോട്ടുകള്‍ ലക്ഷ്യം തെറ്റിപാഞ്ഞപ്പോഴും ഗ്യാലറിയില്‍ നിന്ന് കൂവല്‍ ഉയര്‍ന്നു.

കളത്തില്‍ ഏറെഞ നിരാശപ്പെടുത്തിയ റൊണാള്‍ഡോയ്ക്ക് സോഷ്യല്‍ മീഡിയയില്‍ വന്‍ ട്രോളുകളാണ് നേരിടേണ്ടി വരുന്നത്. ആരാധക കൂട്ടായ്മകളില്‍ ചിലര്‍ പോര്‍ചുഗല്‍ ദേശീയ ടീമിന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജുകളിലും ട്രോള്‍ മഴപെയ്യിക്കുന്നുണ്ട്

റൊണാള്‍ഡോയെ ഇന്നലെ കളിപ്പിക്കാഞ്ഞത് എന്താണ എന്നും സ്‌പെയിനില്‍ നിന്നു പോകുമ്പോള്‍ സ്പാനിഷ് പ്രതിരോധ താരങ്ങളുടെ പോക്കറ്റില്‍ നിന്ന് റൊണാള്‍ഡോയെ എടുക്കാന്‍ മറക്കരുതേയെന്നുമൊക്കെയാണ് ട്രോളുകള്‍.

റൊണാള്‍ഡോയ്ക്കു മാത്രമല്ല സ്പാനിഷ് കോച്ച് ലൂയിസ് എന്റിക്വെ, സ്‌ട്രൈക്കര്‍ ആല്‍വാരോ മൊറാട്ട എന്നിവര്‍ക്കും കാണികളുടെ വക കൂക്കിവിളികള്‍ ലഭിച്ചു. മുതിര്‍ന്ന താരം സെര്‍ജിയോ റാമോസിനെ ടീമില്‍ ഉള്‍പ്പെടുത്താതിരുന്നതാണ് എന്റിക്വെയ്‌ക്കെതിരേ ആരാധക രോഷമുയരാന്‍ കാരണം.

മൊറാട്ടയുടെ മോശം പ്രകടനമാണ് കാണികളെ ചൊടിപ്പിച്ചത്. മത്സരരത്തിന്റെ ഇന്‍ജുറി ടൈമില്‍ ഗോള്‍ നേടാനുള്ള തുറന്ന അവസരമാണ് മൊറാട്ട തുലച്ചത്. അത്‌ലറ്റിക്കോ മാഡ്രിഡ് താരമായ മൊറാട്ട നിലവില്‍ ലോണില്‍ യുവന്റസിനൊപ്പമാണ്. ഇന്നലെ നടന്ന മറ്റു മത്സരങ്ങളില്‍ ഹംഗറി സൈപ്രസിനെയും(1-0), ഇറ്റലി ചെക്ക് റിപ്പബ്ലിക്കിനെയും(4-0), ഐസ്‌ലന്‍ഡ് ഫാരോ ദ്വീപുകളെയും(1-0) തോല്‍പിച്ചു.

Next Story

Popular Stories