Top

ഋഷഭ് പന്തോ, ശിഖര്‍ ധവാനോ? ആരാവും ഡെല്‍ഹിയെ നയിക്കുക! ശ്രേയസിന് ഐപിഎല്ലിലെ എല്ലാ മത്സരവും നഷ്ടമാവും

ഐപിഎല്‍ മത്സരങ്ങള്‍ തുടങ്ങും മുന്‍പ് ഡെല്‍ഹി ക്യാപ്റ്റല്‍സിന് തിരിച്ചടി. ഇംഗ്ലണ്ടിനെതിരായ ആദ്യ ഏകദിനത്തില്‍ നായകന്‍ ശ്രേയസ് പരിക്കേറ്റതോടെയാണ് ടീമില്‍ പ്രതിസന്ധി രൂപപ്പെട്ടിരിക്കുന്നത്. സീനിയര്‍ താരങ്ങളായ ശിഖര്‍ ധവാന്‍, അജിന്‍ക്യ രെഹാനെ, ആര്‍ അശ്വന്‍ എന്നിവരാവും നായക സ്ഥാനത്തേക്ക് പരിഗണിക്കപ്പെടാന്‍ സാധ്യത. എന്നാല്‍ മൂവരും ട്വന്റി20 സെഷ്യലിസ്റ്റുകളല്ലെന്നത് പ്രശ്‌നമാണ്. നിലവിലെ റിപ്പോര്‍ട്ടുകള്‍ പ്രകാരം ശ്രേയസ് അയ്യരുടെ പരിക്ക് ഗുരുതരമാണ്. ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയില്‍ ബാക്കിയുള്ള മത്സരങ്ങളും ഐപിഎല്ലിലെ എല്ലാ മത്സരങ്ങളും താരത്തിന് നഷ്ടമായേക്കും. ശ്രേയസിന്റെ തോള്‍ക്കുഴ തെറ്റിയതായിട്ടാണ് റിപ്പോര്‍ട്ട്. […]

25 March 2021 6:19 AM GMT

ഋഷഭ് പന്തോ, ശിഖര്‍ ധവാനോ? ആരാവും ഡെല്‍ഹിയെ നയിക്കുക! ശ്രേയസിന് ഐപിഎല്ലിലെ എല്ലാ മത്സരവും നഷ്ടമാവും
X

ഐപിഎല്‍ മത്സരങ്ങള്‍ തുടങ്ങും മുന്‍പ് ഡെല്‍ഹി ക്യാപ്റ്റല്‍സിന് തിരിച്ചടി. ഇംഗ്ലണ്ടിനെതിരായ ആദ്യ ഏകദിനത്തില്‍ നായകന്‍ ശ്രേയസ് പരിക്കേറ്റതോടെയാണ് ടീമില്‍ പ്രതിസന്ധി രൂപപ്പെട്ടിരിക്കുന്നത്. സീനിയര്‍ താരങ്ങളായ ശിഖര്‍ ധവാന്‍, അജിന്‍ക്യ രെഹാനെ, ആര്‍ അശ്വന്‍ എന്നിവരാവും നായക സ്ഥാനത്തേക്ക് പരിഗണിക്കപ്പെടാന്‍ സാധ്യത. എന്നാല്‍ മൂവരും ട്വന്റി20 സെഷ്യലിസ്റ്റുകളല്ലെന്നത് പ്രശ്‌നമാണ്.

നിലവിലെ റിപ്പോര്‍ട്ടുകള്‍ പ്രകാരം ശ്രേയസ് അയ്യരുടെ പരിക്ക് ഗുരുതരമാണ്. ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയില്‍ ബാക്കിയുള്ള മത്സരങ്ങളും ഐപിഎല്ലിലെ എല്ലാ മത്സരങ്ങളും താരത്തിന് നഷ്ടമായേക്കും. ശ്രേയസിന്റെ തോള്‍ക്കുഴ തെറ്റിയതായിട്ടാണ് റിപ്പോര്‍ട്ട്. സര്‍ജറിക്ക് ശേഷമാവും എത്ര നാള്‍ വിശ്രമം വേണ്ടിവരുമെന്ന കാര്യത്തില്‍ കൃത്യമായ വിവരങ്ങള്‍ ലഭ്യമാവു. നേരത്തെ ഇംഗ്ലീഷ് കൗണ്ടിയില്‍ കളിക്കാനും താരത്തിന് ക്ഷണം ലഭിച്ചിരുന്നു.

ഇംഗ്ലണ്ടിനെതിരായ ആദ്യ ഏകദിന മത്സരത്തില്‍ ഫീല്‍ഡ് ചെയ്യുന്നതനിടെയാണ് ശ്രേയസിന് പരിക്കേല്‍ക്കുന്നത്. എട്ടാമത്തെ ഓവറില്‍ ജെയ്സണ്‍ റോയി അടിച്ച പന്ത് മനോഹരമായി ശ്രേയസ് ഫീല്‍ഡ് ചെയ്തു. എന്നാല്‍ ഡൈവ് ചെയ്ത ശ്രേയസിന്റെ തോളെല്ല് നിലത്ത് തട്ടി പരിക്കേറ്റു. വേദന കൊണ്ട് പുളഞ്ഞ താരത്തെ ടീം ഡോക്ടറെത്തി പവലിയനിലേക്ക് കൊണ്ടുപോയി.

ഋഷഭ് പന്ത്, പ്രിഥ്വി ഷാ തുടങ്ങിയ ടി20 സ്‌പെഷ്യലിസ്റ്റുകളെയും നായക സ്ഥാനത്തേക്ക് പരിഗണിക്കുന്നുണ്ട്. വിദേശ താരങ്ങളെ നായക സ്ഥാനം ഏല്‍പ്പിക്കാന്‍ സാധ്യതയില്ല.

Next Story

Popular Stories