കുപ്പിക്ക് ഏഴായിരം മുതൽ പതിനായിരം രൂപ വരെ; ചേർത്തലയിൽ ഹാഷിഷ് ഓയിലുമായി യുവാക്കൾ പിടിയിൽ
110 ഗ്രാം ഹാഷിഷ് ഓയിലാണ് ഇവരുടെ പക്കൽ നിന്നും പൊലീസ് പിടികൂടിയത്
11 March 2022 6:05 PM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

ആലപ്പുഴ: ബൈക്കിന്റെ ടൂൾ ബോക്സിനുള്ളിൽ ഒളിപ്പിച്ച നിലയിലയിൽ ഹാഷിഷ് ഓയിലുമായി ചേർത്തലയിൽ രണ്ട് യുവാക്കളെ പൊലീസ് പിടികൂടി. കുമ്പളങ്ങി സ്വദേശികളായ യുവാക്കളാണ് അർത്തുങ്കൽ പൊലീസിൻറെ പിടിയിലായത്. ജോസഫ് ഷാൻജിൻ (22), റിതിക്ക് (22) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയതത്.
56 ചെറിയ ബോട്ടിലുകളിലാക്കി ബൈക്കിന്റെ ടൂൾ ബോക്സിനുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു മയക്കുമരുന്ന് കണ്ടെത്തിയത്. 110 ഗ്രാം ഹാഷിഷ് ഓയിലാണ് ഇവരുടെ പക്കൽ നിന്നും പൊലീസ് പിടികൂടിയത്. എറണാകുളത്ത് നിന്നും ബെെക്കിൽ എത്തിയ യുവാക്കൾ, ചേർത്തല, അർത്തുങ്കൽ ഭാഗത്ത് ചെറുകിട വിൽപ്പനയ്ക്കായാണ് മയക്കുമരുന്ന് എത്തിച്ചതെന്ന് പൊലീസ് വ്യക്തമാക്കി. ഒരു കുപ്പിക്ക് 7000 മുതൽ 10000 രൂപ വിലപറഞ്ഞുറപ്പിച്ചാണ് ഇവർ വിൽപ്പനക്കായി ഹാഷിഷ് ഓയിൽ എത്തിച്ചത്. ഇക്കാര്യം പ്രതികൾ പൊലീസിനോട് സമ്മതിച്ചു.
വീട്ടില്‍ അതിക്രമിച്ച് കയറി നടിയെ പീഡിപ്പിച്ച് സ്വര്‍ണവും പണവും കവര്‍ന്നു; രണ്ട് പേര് അറസ്റ്റില്‍
ചെന്നൈ; വീട്ടില്‍ അതിക്രമിച്ച കയറി സ്വര്‍ണവും പണവും കൊള്ളയടിക്കുകയും നടിയെ ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്ത സംഭവത്തില്‍ രണ്ട് പേര് അറസ്റ്റില്‍. മധുരവോയല്‍ സ്വദേശി സെല്‍വകുമാര്‍(21), രാമപുരം സ്വദേശി കണ്ണദാസന്(37) എന്നിവരാണ് അറസ്റ്റിലായത്.
വല്‍സരവാക്കത്ത് തനിച്ച് താമസിക്കുന്ന 38 കാരിയായ നടിക്ക് നേരയാണ് അക്രമം നടന്നത്. വനിതാ ദിനത്തില്‍ രാത്രി പത്തരയോടെയാണ് സംഭവം. വീട്ടില്‍ അതിക്രമിച്ച് കയറിയ ഇവര്‍ കത്തിചൂണ്ടി ഭീഷണിപ്പെടുത്തി 50000 രൂപയും ഒന്നരപ്പവന്റെ സ്വര്‍ണമാലയും കവര്‍ന്ന് നടിയെ ലൈംഗീകമായി പീഡിപ്പിക്കുകയുമായിരുന്നു.
സംഭവത്തില്‍ നടി പൊലീസില്‍ പരാതി നല്‍കിയിരുന്നു. സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്. ഇവരില്‍ നിന്നും മൂന്ന് ഫോണും സ്വര്‍ണവും ഇരുചക്രവാഹനങ്ങളും പിടിച്ചെടുത്തു. ഇവര്‍ക്കെതിരെ അഞ്ച് വകുപ്പുകളില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു.
Story highlights: Youths nabbed with hashish oil in Cherthala
- TAGS:
- Drugs
- HASHISH OIL