Top

തിരുവനന്തപുരത്ത് കള്ളനോട്ടുകളും പ്രിന്ററുമായി രണ്ട് യുവാക്കൾ പിടിയിൽ

പ്രതികൾക്ക് അന്തർ സംസ്ഥാന കള്ളനോട്ട് വിതരണ സംഘങ്ങളുമായി ബന്ധമുണ്ടോയെന്ന് പൊലീസ് പരിശോധിച്ചു വരികയാണ്

20 March 2022 12:02 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

തിരുവനന്തപുരത്ത് കള്ളനോട്ടുകളും പ്രിന്ററുമായി രണ്ട് യുവാക്കൾ പിടിയിൽ
X

തിരുവനന്തപുരം: കല്ലമ്പലത്ത് കള്ളനോട്ടുകളുമായി രണ്ടുപേർ പിടിയിൽ. കരവാരം സ്വദേശി അശോക് കുമാർ, കൊല്ലമ്പുഴ സ്വദേശി ശ്രീവിജിത്ത് എന്നിവരെയാണ് പൊലീസ് പിടികൂടിയത്. ഇവരിൽനിന്ന് 110 കള്ളനോട്ടുകളും, വ്യാജ നോട്ടുകൾ നിർമിക്കുന്ന പ്രിന്ററും, 44,500 രൂപയുടെ യഥാർഥ നോട്ടുകളും പിടിച്ചെടുത്തു.

പ്രതികൾക്ക് അന്തർ സംസ്ഥാന കള്ളനോട്ട് വിതരണ സംഘങ്ങളുമായി ബന്ധമുണ്ടോയെന്ന് പൊലീസ് പരിശോധിച്ചു വരികയാണ്. പ്രതികൾക്ക് മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. തിരുവനന്തപുരം റൂറൽ എസ്.പി ദിവ്യ ഗോപിനാഥിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ, വർക്കല ഡിവൈഎസ്പി നിയാസിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്. ഇവരുടെ വീടുകളില്‍ നിന്നാണ് കള്ളനോട്ടുകളും പ്രിന്ററും പിടിച്ചെടുത്തത്.

Story highlights: Youths nabbed with counterfeit notes in Thiruvananthapuram

Next Story