Top

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ശാരീരികമായി ഉപദ്രവിച്ച കേസ്; യുവാവ് അറസ്റ്റിൽ

മലപ്പുറം ജില്ലയിലെ കാരാട് പൊന്നേമ്പാടം പുതുകുളില്‍ വീട്ടില്‍ സനലിനെയാണ് പരപ്പനങ്ങാടി പൊലീസ് അറസ്റ്റ് ചെയ്തത്

26 Feb 2022 7:05 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ശാരീരികമായി ഉപദ്രവിച്ച കേസ്; യുവാവ് അറസ്റ്റിൽ
X

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ശാരീരികമായി ഉപദ്രവിച്ച കേസിൽ യുവാവ് അറസ്റ്റിൽ. അരിയല്ലൂരില്‍ 14 വയസ്സുകാരിയെ ശാരീരികമായി ഉപദ്രവിച്ച കേസിലാണ് യുവാവിനെ പോക്സോ നിയമപ്രകാരം അറസ്റ്റ് ചെയ്തത്. മലപ്പുറം ജില്ലയിലെ കാരാട് പൊന്നേമ്പാടം പുതുകുളില്‍ വീട്ടില്‍ സനലിനെയാണ്(31) പരപ്പനങ്ങാടി പൊലീസ് അറസ്റ്റ് ചെയ്തത്.

കേസിൽ അറസ്റ്റിലായ പ്രതിയെ കോടതിയില്‍ ഹാജരാക്കി. പരപ്പനങ്ങാടി സ്റ്റേഷൻ എസ്.ഐ. പ്രദീപ് കുമാറിന്റെ നേതൃത്വത്തില്‍ എ.എസ്.ഐ. ജയദേവന്‍, പൊലീസുകാരായ സമ്മാസ്, ദീപു എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.

story highlights: youth arrested in pocso case in Malappuram

കുട്ടികളെ മോശമായി ചിത്രീകരിച്ചു; സംവിധായകനെതിരെ പോക്‌സോ കേസ്

മറാത്തി സംവിധായകന്‍ മഹേഷ് മഞ്ജരേക്കറിനെതിരെ പോക്‌സോ കേസ്. ചിത്രത്തില്‍ കുട്ടികളെ മോശമായി ചിത്രീകരിച്ചെന്ന പരാതിയെ തുടര്‍ന്നാണ് മാഹീം പൊലീസ് സംവിധായകനെതിരെ കേസെടുത്തിരിക്കുന്നത്.

സാമൂഹ്യപ്രവര്‍ത്തകയായ സീമ ദേശ് പാണ്ഡെയ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പോക്‌സോ നിയമ പ്രകാരമാണ് കേസ്. ഐ പി സി സെക്ഷന്‍ 292,34 പോക്‌സോ സെക്ഷന്‍ 14 എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

സംഭവത്തില്‍ മുംബൈ സെക്ഷന്‍ കോടതി എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിക്കാന്‍ അറിയിച്ചു. അന്വേഷണത്തില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും കോടതി ആവശ്യപ്പെട്ടു. എന്നാല്‍ സംഭവത്തില്‍ ഇതുവരെ സംവിധായകനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടില്ല.


Next Story