Top

ഇടുക്കിയില്‍ പ്രണയം നിരസിച്ചയാളുടെ മുഖത്ത് യുവതി ആസിഡൊഴിച്ചു

പരിക്കേറ്റ അരുണ്‍ കുമാര്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ചികിത്സയിലാണ്.

20 Nov 2021 1:37 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഇടുക്കിയില്‍ പ്രണയം നിരസിച്ചയാളുടെ മുഖത്ത് യുവതി ആസിഡൊഴിച്ചു
X

ഇടുക്കി അടിമാലിയില്‍ യുവാവിന് നേരെ ആസിഡ് ആക്രമണം. പ്രണയം നിരസിച്ചതാണ് ആസിഡാക്രമണത്തിന് പിന്നിലെന്നാണ് സൂചന. തിരുവനന്തപുരം പൂജപ്പുര സ്വദേശി അരുണ്‍ കുമാറിന് നേരെയാണ് ആക്രമണമുണ്ടായിരിക്കുന്നത്. പരിക്കേറ്റ യുവാവിന്റെ കാഴ്ച്ച നഷ്ടപ്പെട്ടതായിട്ടാണ് വിവരം. സംഭവത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. പ്രതി മൂന്നാങ്കണ്ടം സ്വദേശി ഷീബയെ അടിമാലി പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്.

പരിക്കേറ്റ അരുണ്‍ കുമാര്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ചികിത്സയിലാണ്. ഒരു കണ്ണിന്റെ കാഴ്ച്ച പൂര്‍ണമായും നഷ്ടമായതായിട്ടാണ് വിവരം. അക്രമത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. 16-ാം തിയതിയാണ് കുറ്റകൃത്യം നടന്നതെന്നാണ് വിവരം.

Next Story

Popular Stories