Top

യൂട്യൂബ് വീഡിയോ നോക്കി ലിംഗമാറ്റ ശസ്ത്രക്രിയ; യുവാവിന് ദാരുണാന്ത്യം

വേദന അറിയാതിരിക്കാൻ അമിതമായി വേദനസംഹാരി നൽകിയിരുന്നു. ലിം​ഗമാറ്റ ശസ്ത്രക്രിയ നടത്തിയത് യൂടുബ് വീ‍ഡിയോ നോക്കി

27 Feb 2022 5:33 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

യൂട്യൂബ് വീഡിയോ നോക്കി ലിംഗമാറ്റ ശസ്ത്രക്രിയ; യുവാവിന് ദാരുണാന്ത്യം
X

ഹൈദരാബാദിൽ ലോഡ്ജ് മുറിയിൽ ലിംഗമാറ്റ ശസ്ത്രക്രിയ നടത്തിയ യുവാവിന് ദാരുണാന്ത്യം. ശസ്ത്രക്രിയ നടത്തിയതിനിടെ അമിത രക്തസ്രാവമുണ്ടായാണ് യുവാവ് മരിച്ചത്. ആന്ധ്രപ്രദേശിലെ പ്രകാശം സ്വദേശിയായ ശ്രീനാഥിനെയാണ്(28) ഹൈദരാബാദിലെ നെല്ലൂരിലെ ലോഡ്ജ് മുറിയിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ ബി ഫാം വിദ്യാർഥികളായ മസ്താൻ, ജീവ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇരുവരും ചേ‍‍‍ർന്നാണ് ശ്രീനാഥിനെ ശസ്ത്രക്രിയക്ക് വിധേയരാക്കിയതെന്ന് പൊലീസ് പറഞ്ഞു.

കഴിഞ്ഞ വ്യാഴാഴ്ചയാണ് ശ്രീനാഥിനെ ലോഡ്ജ് മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. യുവാവിന്റെ മൃതദേഹം ആദ്യം കണ്ടത് ലോഡ്ജ് ജീവനക്കാരാണ്. തുടർന്ന് പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. പിന്നീട് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ലിംഗമാറ്റ ശസ്ത്രക്രിയക്കിടെയാണ് യുവാവിന്റെ മരണം സംഭവിച്ചതെന്ന് കണ്ടെത്തിയത്. വാട്ട്സാപ്പിലൂടെ പരിചയപ്പെട്ട ഫാർമസി വിദ്യാർഥികളാണ് ലോഡ്ജ് മുറിയിൽ ശസ്ത്രക്രിയ നടത്തിയതെന്ന് പൊലീസ് വ്യക്തമാക്കി. യൂട്യൂബ് വീഡിയോ നോക്കിയാണ് വിദ്യാർഥികൾ ശസ്ത്രക്രിയ നടത്തിയതെന്നും പൊലീസിന്റെ അന്വേഷണത്തിൽ വെളിപ്പെട്ടു.

തന്റെ അമ്മാവന്റെ മകളെ വിവാഹം ചെയ്തിരുന്നുവെങ്കിൽ ഈ ബന്ധത്തിൽ അധികനാൾ തുടരാൻ ശ്രീനാഥിന് കഴിഞ്ഞില്ല. വെെകാതെ വിവാഹം ബന്ധം വേർപ്പെടുത്തി. സ്ത്രീയായി മാറാനായിരുന്നു ആ​ഗ്രഹം. വിവാഹ ബന്ധം അവസാനിച്ചതിന് ശേഷം ചെറിയ ജോലികൾ ചെയ്ത് ഹൈദരാബാദിൽ ജീവിക്കുകയായിരുന്നു. അടുത്തിടെയാണ് ഇയാൾ ബി.ഫാം വിദ്യാർഥികളായ മസ്താനെയും ജീവയെയും പരിചയപ്പെട്ടത്. തുടർന്ന് തനിക്ക് ലിംഗമാറ്റ ശസ്ത്രക്രിയ നടത്തുവാൻ ആഗ്രഹമുണ്ടെന്ന് ശ്രീനാഥ് വിദ്യാർത്ഥികളോട് പറഞ്ഞു.

മുംബൈയിൽ പോയി ലിംഗമാറ്റ ശസ്ത്രക്രിയ നടത്താനായിരുന്നു ശ്രീനാഥിന്റെ തീരുമാനം. എന്നാൽ വിവരമറിഞ്ഞ ബി.ഫാം വിദ്യാർഥികൾ കുറഞ്ഞ ചെലവിൽ തങ്ങൾ ശസ്ത്രക്രിയ നടത്താമെന്ന് വാഗ്ദാനം നൽകി തീരുമാനത്തിൽ നിന്നും പിന്തിരിപ്പിച്ചു. ഇവരെ വിശ്വാസത്തിൽ എടുത്ത ശ്രീനാഥ് ശസ്ത്രക്രിയക്ക് തയ്യാറായി. തുടർന്നാണ് ലോഡ്ജ് മുറിയിൽ ശസ്ത്രക്രിയ നടത്താമെന്ന തീരുമാനത്തിൽ എത്തിയത്. മൂവരും മുറിയെടുത്ത ശേഷം യൂ ട്യൂബ് വീഡിയോ നോക്കി വിദ്യാർഥികൾ ശസ്ത്രക്രിയ ആരംഭിച്ചു. ഇതിനിടെയാണ് അമിത രക്തസ്രാവമുണ്ടായതായി യുവാവ് മരണപ്പെട്ടത്. ശ്രീനാഥിന് പ്രതികൾ അമിതമായ അളവിൽ വേദനസംഹാരി നൽകിയിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

Story highlights: young man dead after gender reassignment surgery done by b pharm students

Next Story