Top

വരടിയത്ത് വളർത്തുനായയെ അതിക്രൂരമായി മർദ്ദിച്ച് യുവാവ്; ദൃശ്യങ്ങൾ പുറത്ത്

25 Nov 2021 3:26 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

വരടിയത്ത് വളർത്തുനായയെ അതിക്രൂരമായി മർദ്ദിച്ച് യുവാവ്; ദൃശ്യങ്ങൾ പുറത്ത്
X

തൃശ്ശൂർ ജില്ലയിലെ വരടയിത്ത് വളർത്തുനായയെ യുവാവ് അതിക്രൂരമായി മർദ്ദിച്ചു. വീട്ടുടമയായ സുരേഷാണ് നായയെ ക്രൂരമായി മർദ്ദിച്ചത്. ക്രൂരതയുടെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ഇയാൾ മദ്യപിച്ചെത്തിയാണ് നായയെ മർദ്ദിച്ചതെന്ന് നാട്ടുകാർ പറയുന്നു. സംഭവത്തിൽ പേരാമം​ഗലം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

സുരേഷ് മദ്യപിച്ചെത്തുമ്പോഴും കുടുംബാംഗങ്ങളോട്‌ വഴക്കുണ്ടാക്കുമ്പോഴും നായയെ അകാരണമായി മർദ്ദിക്കാറുണ്ടെന്നാണ് പരിസരവാസികൾ പറയുന്നത്. മൃ​ഗങ്ങൾക്കെതിരായ അക്രമങ്ങൾ നിയമം മൂലം നിരോധിച്ചതാണ്. സംഭവത്തിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയാൽ സുരേഷിനെതിരെ നിയമനടപടിയുണ്ടാവും.

Next Story

Popular Stories