Top

പ്രഭാത സവാരിക്കിറങ്ങുന്ന സ്ത്രീകളെ ശല്യപ്പെടുത്തും; നഗ്നതാ പ്രദര്‍ശനവും; യുവാവ് അറസ്റ്റില്‍

പ്രഭാത സവാരിക്കിറങ്ങുന്ന സ്ത്രീകളെ ശല്യപ്പെടുത്തുകയും കയറിപ്പിടിക്കുകയും ചെയ്യാറുണ്ടെന്നാണ് പരാതി

1 April 2022 9:21 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

പ്രഭാത സവാരിക്കിറങ്ങുന്ന സ്ത്രീകളെ ശല്യപ്പെടുത്തും; നഗ്നതാ പ്രദര്‍ശനവും; യുവാവ് അറസ്റ്റില്‍
X

കൊച്ചി: പ്രഭാത സവാരി നടത്തുന്ന സ്ത്രീകളെ ശല്യപ്പെടുത്തുകയും നഗ്നതാ പ്രദര്‍ശനം നടത്തുകയും ചെയ്യുന്ന യുവാവ് അറസ്റ്റില്‍. കോട്ടയം കുറുവിലങ്ങാട് കുളത്തൂര്‍ സ്വദേശിയായ ഇമ്മാനുവല്‍ ആണ് പിടിയിലായത്. എറണാകുളം സൗത്ത് പനമ്പള്ളി നഗര്‍ ഭാഗത്ത് നടക്കാനിറങ്ങുന്ന സ്ത്രീകളെ ഇയാള്‍ നിരന്തരമായി ശല്യം ചെയ്യുന്നുവെന്ന പരാതിയിലാണ് അറസ്റ്റ്.

സ്‌കൂട്ടറിന്റെ നമ്പര്‍ പ്ലേറ്റ് അഴിച്ചുമാറ്റിയാണ് ഇയാള്‍ ഈ ഭാഗത്ത് കറങ്ങി നടക്കുന്നത്. തുടര്‍ന്ന് ഇയാള്‍ പ്രഭാത സവാരിക്കിറങ്ങുന്ന സ്ത്രീകളെ ശല്യപ്പെടുത്തുകയും കയറിപ്പിടിക്കുകയും ചെയ്യാറുണ്ടെന്നാണ് പരാതി. പരാതികള്‍ ഉയര്‍ന്നതോടെ പൊലീസ് നടത്തിയ നീക്കത്തിലാണ് പ്രതി പിടിയിലായത്.

കമ്മീഷണറുടെ നിര്‍ദ്ദേശപ്രകാരം മഫ്തിയില്‍ ഷാഡോ പൊലീസ് രംഗത്ത് ഇറങ്ങിയാണ് ഇയാളെ പിടികൂടിയത്. പ്രതിയെ സാധാരണ കാണാറുള്ള ഭാഗത്ത് ഇവര്‍ നിരീക്ഷണം നടത്തുകയും തുടര്‍ന്ന് സ്ത്രീകളെ ലക്ഷ്യമിട്ട് എത്തിയ പ്രതിയെ പിടികൂടുകയുമായിരുന്നു. പ്രതി മൂവാറ്റുപുഴയില്‍ സ്വകാര്യ സ്ഥാപനത്തില്‍ സര്‍വീസ് എഞ്ചിനീയറാണ്.

STORY HIGHLIGHTS: A youth was arrested for harassing women while walking in the morning

Next Story

Popular Stories