Top

തൃശൂരിൽ മുക്കുപണ്ടം പണയപ്പെടുത്തി മൂന്ന് ലക്ഷം തട്ടിയ യുവതി അറസ്റ്റിൽ

കഴിഞ്ഞ ദിവസം ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ തിരച്ചലിൽ പ്രതിയെ കൊരട്ടിയിൽ നിന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു

30 March 2022 10:56 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

തൃശൂരിൽ മുക്കുപണ്ടം പണയപ്പെടുത്തി മൂന്ന് ലക്ഷം തട്ടിയ യുവതി അറസ്റ്റിൽ
X

തൃശൂർ: സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ നിന്ന് മുക്കുപണ്ടം പണയപ്പെടുത്തി മൂന്ന് ലക്ഷം തട്ടിയ യുവതി അറസ്റ്റിൽ. കൊല്ലം പള്ളിക്കുന്ന് തെക്കേതിൽ ആനി രാജേന്ദ്രനാണ് അറസ്റ്റിലായത്. 2021 ഏപ്രിൽ മാസത്തിലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. ആനി വ്യാജ സ്വർണ്ണം പണയപ്പെടുത്തി തട്ടിപ്പ് നടത്തിയ വിവരം സ്ഥാപനം തിരിച്ചറിഞ്ഞതോടെ തൃശൂർ ഈസ്റ്റ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. അന്വേഷണം പുരോ​ഗമിക്കുന്നതിനിടെ ആനി ഒളിവിൽ പോയതോടെ പ്രതിയെ പൊലീസിന് കണ്ടെത്താനായില്ല.

കഴിഞ്ഞ ദിവസം ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ തിരച്ചലിൽ പ്രതിയെ കൊരട്ടിയിൽ നിന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു. രണ്ട് തവണയായി രണ്ട് ലക്ഷത്തിലധികം രൂപ പ്രതി തട്ടിയെടുത്തുവെന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന പരാതി. ആനി പിടിയിലായെന്ന് വ്യക്തമായതോടെ നിരവധി സ്വർണപണയ ധനകാര്യ സ്ഥാപനങ്ങൾ ഈസ്റ്റ് പൊലീസ് സ്റ്റേഷനുമായി ബന്ധപ്പെടുന്നതായി പൊലീസ് അറിയിച്ചു.

പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി റിമാൻഡ് ചെയ്തു. ടൗൺ ഈസ്റ്റ് പൊലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ കെ. ഉമേഷ്, അസി. സബ് ഇൻസ്പെക്ടർ ജിനികുമാർ, സിവിൽ പൊലീസ് ഓഫിസർ ഹണി എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Story highlights: Woman arrested for swindling Rs 3 lakh in Thrissur

Next Story