Top

സാമൂഹിക മാധ്യമങ്ങൾ വഴി പങ്കാളി കൈമാറ്റത്തിന് ശ്രമിച്ച യുവാവ് അറസ്റ്റിൽ

വിനയ് കുമാർ അശ്ലീല വീഡിയോകൾ സ്ഥിരമായി കാണാറുണ്ടെന്ന് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്

7 Feb 2022 12:15 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

സാമൂഹിക മാധ്യമങ്ങൾ വഴി പങ്കാളി കൈമാറ്റത്തിന് ശ്രമിച്ച യുവാവ് അറസ്റ്റിൽ
X

സാമൂഹിക മാധ്യമങ്ങൾ വഴി പങ്കാളി കൈമാറ്റത്തിന് ശ്രമിച്ച യുവാവ് അറസ്റ്റിൽ. മാണ്ഡ്യ സ്വദേശി വിനയ് കുമാറിനെയാണ് ബെംഗളൂരു സൈബർ ക്രൈം പോലീസ് അറസ്റ്റു ചെയ്തിരിക്കുന്നത്. ഇയാൾ സമൂഹ മാധ്യമങ്ങൾ ഉപയോ​ഗിച്ച് പങ്കാളി കൈമാറ്റത്തിന് ശ്രമിക്കുന്നതായി വിവരം ലഭിച്ചതോടെ സൈബർ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ അറസ്റ്റിലാവുന്നത്.

ഇലക്ട്രിക് കടയിലെ ജീവനക്കാരനായ വിനയ് കുമാർ അശ്ലീല വീഡിയോകൾ സ്ഥിരമായി കാണാറുണ്ടെന്ന് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇത്തരം വീഡിയോകൾ കാണാൻ ഭാര്യയെയും നിർബന്ധിച്ചിരുന്നു. സമൂഹ മാധ്യമങ്ങളിലെ ​ഗ്രൂപ്പുകൾ ഉപയോ​ഗിച്ച് ഇയാൾ പങ്കാളി കൈമാറ്റത്തിന് ശ്രമങ്ങൾ നടത്തുന്നുവെന്ന് വിവരം ലഭിച്ചതോടെ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. ഫെബ്രുവരി അ‍ഞ്ചിനാണ് ബം​ഗളൂരു പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.

2019ലാണ് കോളേജിൽ തനിക്കൊപ്പം പഠിച്ച സഹപാഠിയായ യുവതിയും വിനയ് കുമാറും അറസ്റ്റിലാവുന്നത്. ദമ്പതികൾക്ക് ഒരു വയസുള്ള കുട്ടിയുണ്ട്. കോട്ടയത്ത് സമാന രീതിയിലുള്ള കുറ്റകൃത്യം നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു.

കോട്ടയം പങ്കാളി കൈമാറ്റം; സംശയം തോന്നാതിരിക്കാൻ തന്ത്രം ഇങ്ങനെ

സോഷ്യൽമീഡിയ ഗ്രൂപ്പുകളിൽ ഫോട്ടോകളും വീഡിയോകളും പോസ്റ്റ് ചെയ്താണ് ഇവർ കണ്ണികളെ ആകർഷിക്കുന്നത്. തുടർന്ന് സ്വകാര്യ ചാറ്റിംഗ് നടത്തും. അടുത്ത ബന്ധം സ്ഥാപിക്കപ്പെട്ടെന്ന് ഉറപ്പായ ശേഷം ലൈംഗിക താൽപര്യങ്ങൾ അന്വേഷിച്ച് അറിയും. പങ്കാളി കൈമാറ്റത്തിന് താൽപര്യമുള്ള വ്യക്തിയാണെന്ന് തിരിച്ചറിഞ്ഞാൽ രഹസ്യ മെസഞ്ചർ, ടെലഗ്രാം ഗ്രൂപ്പുകളിൽ അംഗങ്ങളാക്കും. തുടർന്നാണ് വീടുകളിലേക്ക് വിരുന്നിനുള്ള ക്ഷണം. മാസങ്ങളുടെ ഇടവേളകളിലാണ് വിരുന്ന് സംഘടിപ്പിക്കുന്നത്.

വിരുന്ന് സംഘടിപ്പിക്കുന്ന വീട്ടിലേക്ക് ഗ്രൂപ്പിലെ മറ്റൊരു കുടുംബം എത്തുന്നു. ഇതിനിടയിൽ ലൈംഗികബന്ധത്തിന് തന്ത്രപരമായി സൗകര്യങ്ങളൊരുക്കി നൽകുകയാണ് ഇവരുടെ രീതി. ഇതിന് മുൻകൈ എടുക്കുന്നത് ഭർത്താക്കാൻമാരാണ്. ഇതിന് തയ്യാറാക്കാത്ത സ്ത്രീകളെ ഭീഷണിക്ക് വിധേയമാക്കുന്നതും പതിവാണ്. നാലു പേരുമായി ഒരേ സമയം ബന്ധപ്പെടാൻ വരെ ചില സ്ത്രീകൾക്ക് നിർദേശം ലഭിച്ചിട്ടുണ്ടെന്നാണ് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയത്. ഇത്തരത്തിൽ ഭർത്താവിന്റെ പീഡനത്തിനിരയായ ചങ്ങനാശേരി സ്വദേശിനിയുടെ പരാതിയിലാണ് സംഘത്തെക്കുറിച്ചുള്ള വിവരം പൊലീസിന് ലഭിച്ചത്.

ഇന്ന് കോട്ടയത്ത് അറസ്റ്റിലായ സംഘത്തിലൊരാൾ പരാതിക്കാരിയുടെ ഭർത്താവാണ്. ഭർത്താവ് മറ്റു പലരുമായി ലൈംഗികബന്ധത്തിന് നിർബന്ധിക്കുന്നുവെന്നായിരുന്നു യുവതിയുടെ പരാതി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ആയിരത്തോളം പേർ അംഗങ്ങളായ സംഘത്തെക്കുറിച്ചുള്ള വിവരങ്ങൾ പൊലീസിന് ലഭിച്ചത്.കോട്ടയം, എറണാകുളം, ആലപ്പുഴ ജില്ലകൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നവരാണ് ഇന്ന് അറസ്റ്റിലായത്. സമൂഹത്തിൽ ഉന്നതജീവിത നിലവാരം പുലർത്തുന്നവർ അടക്കം 1000ത്തോളം പേരാണ് ഗ്രൂപ്പിൽ അംഗങ്ങളായിട്ടുള്ളത്.

കേസുമായി ബന്ധപ്പെട്ട് സ്ത്രീകളും അടക്കം നിരവധി പേരെ പൊലീസ് ചോദ്യം ചെയ്യുകയാണ്. ഗ്രൂപ്പിൽ സജീവമായ 30 ഓളം പേർ പൊലീസിന്റെ നിരീക്ഷണത്തിലാണ്. ചോദ്യം ചെയ്യലിൽ നിന്ന് ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ സംസ്ഥാന വ്യാപകമായി അന്വേഷണം നടത്താനാണ് പൊലീസിന്റെ തീരുമാനം.

Next Story