ഭര്‍ത്താവിന്റെ തലയ്ക്ക് അടിച്ച ശേഷം സ്റ്റേഷനിലെത്തി അറിയിച്ചു; പൊലീസ് ആശുപത്രിയിലെത്തിക്കുമ്പോഴേക്കും മരണം
നേരത്തെ സാജു ഏലിയാമ്മയെ മര്‍ദ്ദിച്ച സംഭവത്തില്‍ ഇയാള്‍ക്കെതിരെ കോട്ടപ്പടി പൊലീസ് കേസ് എടുത്തിരുന്നു
26 April 2022 9:15 PM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

കൊച്ചി: കോതമംഗലം ചേറങ്ങനാലില് ഭാര്യ ഭര്‍ത്താവിനെ തലയ്ക്ക് അടിച്ചുകൊന്നു. കുടുംബ വഴക്കാണ് കാരണം. മനക്കക്കുടി സാജുവിനെ ഭാര്യ തങ്ക എന്ന ഏലിയാമ്മയാണ് തലയ്ക്കടിച്ചുകൊന്നത്. സാജുവിന് 60 വയസായിരുന്നു.
തലയ്ക്ക് അടിച്ച ശേഷം ഏലിയാമ്മ കോട്ടപ്പടി സ്റ്റേഷനിലെത്തി വിവരം അറിയിച്ചു. വീട്ടിലെത്തിയ പൊലീസ് ആംബുലന്‍സ് വിളിച്ച് സാജുവിനെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. സാജു മദ്യപിച്ചെത്തി വഴക്കിടല്‍ പതിവായിരുന്നുവെന്ന് സമീപവാസികള്‍ പറഞ്ഞു.
സാജുവിന്റെ മൃതദേഹം കോതമംഗലം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ഏലിയാമ്മയെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. നേരത്തെ സാജു ഏലിയാമ്മയെ മര്‍ദ്ദിച്ച സംഭവത്തില്‍ ഇയാള്‍ക്കെതിരെ കോട്ടപ്പടി പൊലീസ് കേസ് എടുത്തിരുന്നു.
STORY HIGHLIGHTS: Wife beats husband to death due to Family quarrel