Top

തിരുവനന്തപുരത്ത് ഭാര്യ ഭർത്താവിനെ തലയ്ക്ക് അടിച്ച് കൊന്നു

വലിയ കല്ലും ടെെലുമുപയോഗിച്ചാണ് സൗമ്യ ഷിജുവിനെ പരിക്കേൽപ്പിച്ചത്

2 March 2022 3:20 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

തിരുവനന്തപുരത്ത് ഭാര്യ ഭർത്താവിനെ തലയ്ക്ക് അടിച്ച് കൊന്നു
X

തിരുവനന്തപുരം: പാലോട് കുറുപുഴയിൽ ഭാര്യ ഭർത്താവിനെ തലയ്ക്ക് അടിച്ച് കൊലപ്പെടുത്തി. പാലോട് കുറുപുഴ വെമ്പ് ക്ഷേത്രത്തിന് സമീപം താമസിക്കുന്ന ഷിജു (37) ആണ് കൊല്ലപ്പെട്ടത്. ഭാര്യ സൗമ്യയെ(34) പാലോട് പോലീസ് കസ്റ്റഡിയിൽ എടുത്തു. മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്ന് ആരോപിച്ചാണ് കൊലയെന്ന് പൊലീസ് പറഞ്ഞു.

ചൊവ്വാഴ്ച രാത്രിയോടെയാണ് സംഭവം. ഷിജുവിന് മറ്റൊരു സ്ത്രീയുമായി ബന്ധം ഉണ്ട് അതിനാൽ തന്നെ അകറ്റുവാൻ ശ്രമിക്കുന്നു എന്ന സംശയമാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്ന് സൗമ്യ പൊലീസിനോട് പറഞ്ഞു. വീട്ടിന്റെ പിൻ വശത്ത് ഫോൺ ചെയ്ത് കൊണ്ടിരിരുന്ന ഷിജുവിന്‍റെ തലയിൽ സൗമ്യ സിമന്‍റ് കട്ട കൊണ്ട് അടിക്കുകയായിരുന്നു. ഷിജു മറ്റേതോ സ്ത്രീയുമായി സംസാരിച്ചു കൊണ്ടിരിയുകയാണ് എന്ന് ധരിച്ചാണ് ആക്രമിച്ചത്. ഇടിയുടെ ആഘാതത്തിൽ നിലത്ത് വീണ ഷിജു തൽക്ഷണം മരിച്ചു.

കൊല നടത്തിയ ശേഷം യുവതി മക്കളുമായി സമീപത്തെ വെമ്പ് ക്ഷേത്രത്തിൽ ഉത്സവത്തിന് പോയി. തിരികെ എത്തിയപ്പോഴാണ് കുട്ടികൾ ഷിജു മരിച്ച് കിടക്കുന്നത് കാണുന്നത്. തുടർന്നാണ്‌ സംഭവം പുറത്ത് അറിയുന്നത്. വിദേശത്തായിരുന്ന ഷിജു ഒരാഴ്ച മുമ്പാണ് നാട്ടിൽ എത്തിയത്.

Story highlights: wife beat her husband to death In Thiruvananthapuram

Next Story