Top

'ഫാത്തിമയെ കൊന്ന് കൈക്കലാക്കിയ മൊബൈൽ ഭാര്യയ്ക്ക് നൽകി'; കുടുക്കി പൊലീസ്, വധശിക്ഷ

കൊല്ലപ്പെട്ട സമയത്ത് ഫാത്തിമയുടെ മൊബൈൽ മോഷണം പോയതായി പൊലീസിന് വിവരം ലഭിച്ചിരുന്നു.

21 Feb 2022 10:55 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഫാത്തിമയെ കൊന്ന് കൈക്കലാക്കിയ മൊബൈൽ ഭാര്യയ്ക്ക് നൽകി; കുടുക്കി പൊലീസ്, വധശിക്ഷ
X

പൊലീസ് സമീപകാലത്ത് അന്വേഷിച്ച ഏറ്റവും ശ്രമകരമായ കൊലപാതക കേസായിരുന്നു വയനാട് ജില്ലയിലെ കണ്ടത്തുവയൽ ഇരട്ടക്കൊലപാതകം. 2018 ജൂലായ് ആറിനായിരുന്നു നവദമ്പതിമാരായിരുന്ന വെള്ളമുണ്ട കണ്ടത്തുവയൽ പൂരിഞ്ഞിയിൽ വാഴയിൽ ഉമ്മർ (26), ഭാര്യ ഫാത്തിമ (19) എന്നിവരെ കിടപ്പുമുറിയിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. പ്രത്യക്ഷത്തിൽ പൊലീസിന് യാതൊരു തെളിവും അവശേഷിപ്പിക്കാതെയാണ് കൃത്യത്തിന് ശേഷം പ്രതി സ്ഥലം വിട്ടത്.

പൊലീസ് നായ മണം പിടിച്ചു വരാതിരിക്കാൻ പരിസരത്ത് മുളക് പൊടി വിതറി. 700 ഓളെ പേരെ സംശയത്തിന്റെ മുനയിൽ നിർത്തി പൊലീസ് അന്വേഷണം മുന്നോട്ടു കൊണ്ടുപോയി. രാത്രി കണ്ടത്തുവയലിന് സമീപത്ത് കൂടെ കടന്നുപോയ ലോറികളും മറ്റു വാഹനങ്ങളും പരിശോധിച്ചു. കുറ്റ്യാടി ചുരമുറങ്ങിയ ചരക്കുവാഹനങ്ങളെല്ലാം കർശന നിരീക്ഷണത്തിലാക്കി. എന്നിട്ടും ഒരു തുമ്പും ലഭിച്ചില്ല. പ്രൊഫഷണൽ രീതിയിലുള്ള മോഷണത്തിനിടെയാണ് കൊല നടന്നതെന്ന് പൊലീസിന് കൃത്യമായ സൂചനകൾ ലഭിച്ചിരുന്നു.

ചെറിയ മോഷ്ടാക്കൾ, ഇതര ജില്ലാ മോഷ്ടാക്കൾ, കൂട്ടമായി എത്തുന്ന മോഷണം സംഘ എന്നിവരെയെല്ലാം പൊലീസ് നിരീക്ഷണത്തിലാക്കിയിരുന്നു. 'റിപ്പർ മോഡൽ' മോഷണം നടത്തുന്നവരായിരുന്നു പ്രധാനമായും ലിസ്റ്റിൽ. അന്നത്തെ മാനന്തവാടി ഡിവൈ.എസ്.പി. കെ.എം. ദേവസ്യയുടെ നേതൃത്വത്തിൽ പ്രത്യേക സംഘമാണ് അന്വേഷിച്ചത്. അന്വേഷണം രണ്ടുമാസം പിന്നിട്ടപ്പോഴേക്കും പ്രതിയെക്കുറിച്ചുള്ള സൂചനകൾ അന്വേണസംഘത്തിന് ലഭിച്ചു. ഒടുവിൽ സെപ്റ്റംബറിൽ കോഴിക്കോട് തൊട്ടിൽപ്പാലം കാവിലുംപാറ പഞ്ചായത്തിലെ മരുതോറയിൽ കലങ്ങോട്ടുമ്മൽ വിശ്വനാഥനെ തേടി പൊലീസെത്തി.

കൊല്ലപ്പെട്ട സമയത്ത് ഫാത്തിമയുടെ മൊബൈൽ മോഷണം പോയതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. മൊബൈൽ രണ്ട് മാസത്തോളം ഓൺ ചെയ്യാത്തതിനാൽ പൊലീസിന് തുമ്പൊന്നും ലഭിച്ചിരുന്നില്ല. എന്നാൽ കൊലയാളി മൊബൈൽ ഭാര്യയ്ക്ക് സമ്മാനമായി നൽകിയതോടെ കാര്യങ്ങൾ തകിടംമറിഞ്ഞു. ഭാര്യ ഫോൺ ഓണാക്കി സിം കാർഡിട്ടു. ശേഷം ഇന്റർ സൗകര്യം ഉപയോ​ഗിച്ചതോടെ പൊലീസിന് അലർട്ട് ലഭിച്ചിരുന്നു. ഇതോടെയാണ് പ്രതിയിലേക്ക് എത്തുന്നത്.

മോഷ്ടിക്കാനുള്ള എല്ലാ തന്ത്രങ്ങളുമായിട്ടാണ് പ്രതി കണ്ടത്തുവയലിലെത്തുന്നത്. ഫാത്തിമയുടെ മാല പൊട്ടിക്കാനുള്ള ശ്രമത്തിനിടയിൽ ഭർത്താവ് ഉമ്മർ ഉണർന്നു. കൈയ്യിലുണ്ടായിരുന്ന കമ്പവടി കൊണ്ട് ഉമ്മറിനെ പ്രതി ആഞ്ഞടിച്ചു, ഇരുവരുടെയും ബോധം മറഞ്ഞുവെന്ന് ഉറപ്പാക്കിയ ശേഷം മോഷണം പൂർത്തിയാക്കി. പരിസരത്ത് നിന്ന് യാതൊരു തെളിവും ലഭിക്കാതിരിക്കാൻ മുളക് പൊടി വിതറി. കസ്റ്റഡിയിലായതിന് ശേഷം പ്രതിക്ക് ജാമ്യം ലഭിച്ചിട്ടി

വധശിക്ഷ വിധിയിൽ കൊല്ലപ്പെട്ടവരുടെ ബന്ധുക്കൾ സംതൃപ്തരാണ്. വധ ശിക്ഷയ്ക്ക് പുറമെ പത്ത് ലക്ഷം രൂപ പിഴയും കോടതി വിധിച്ചിട്ടുണ്ട്. കോഴിക്കോട് ജില്ലയിലെ തൊട്ടിൽപ്പാലത്തിനടത്തുള്ള കാവിലുംപാറ സ്വദേശിയാണ് വിശ്വനാഥൻ. ലോട്ടറി കച്ചവടം നടത്തിയിരുന്ന ഇയാൾ മോഷണ കേസുകളിൽ പ്രതി ചേർക്കപ്പെട്ടിരുന്നു.

STORY HIGHLIGHTS: Kandthuvayal Double Murder History

Next Story