Top

കോഴിക്കോട് എംഡിഎംഎയുമായി രണ്ട് യുവാക്കൾ പിടിയിൽ

ഇവരിൽ നിന്നും 810 മില്ലി ഗ്രാം എംഡിഎംഎയും ബൈക്കും പൊലീസ് പിടിച്ചെടുത്തു. കൊടുവള്ളി ഇൻസ്പെക്ടർ എം പി രാജേഷിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നാണ് പ്രതികളെ പിടികൂടിയത്

21 Feb 2022 1:55 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കോഴിക്കോട് എംഡിഎംഎയുമായി രണ്ട് യുവാക്കൾ പിടിയിൽ
X

മാരക മയക്കുമരുന്നായ എംഡിഎംഎ കെെവശം വെച്ച രണ്ടു യുവാക്കൾ പൊലീസ് പിടിയിൽ. കൂടത്തായി ആറ്റിൻകര സ്വദേശി അമൽ ബെന്നി , കൂടത്തായി അമ്പായക്കുന്നുമ്മൽ സ്വദേശി വിഷ്ണുദാസ് എന്നിവരെയാണ് കൊടുവള്ളി പൊലീസ് അറസ്റ്റ് ചെയ്തത്.

ഇവരിൽ നിന്നും 810 മില്ലി ഗ്രാം എംഡിഎംഎയും ബൈക്കും പൊലീസ് പിടിച്ചെടുത്തു. കൊടുവള്ളി ഇൻസ്പെക്ടർ എം പി രാജേഷിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നാണ് പ്രതികളെ പിടികൂടിയത്. എസ് ഐമാരായ കെ കെ രാജേഷ് കുമാർ, പി കെ അഷ്റഫ്, എ എസ് ഐമാരായ ശ്രീകുമാർ, സജീവൻ, സീനിയർ സി പി ഒമാരായ അബ്ദുൽ റഹീം, ജയരാജൻ, സി പി ഒ രതീഷ് എന്നിവരടങ്ങിയ സംഘമാണ് മയക്കുമരുന്ന് പിടികൂടിയത്. താമരശ്ശേരി കോടതിയിൽ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

Story highlights: Two young people arrested with drug MDMA

വെള്ളമുണ്ട ഇരട്ടക്കൊലക്കേസ്: പ്രതി വിശ്വനാഥന് വധശിക്ഷ, 10 ലക്ഷം രൂപ പിഴ

വെള്ളമുണ്ട കണ്ടത്തുവയൽ ഇരട്ടക്കൊലക്കേസിൽ പ്രതി വിശ്വനാഥന് വധ ശിക്ഷ. കൽപറ്റ ജില്ലാ സെഷൻസ് കോടതിയുടേതാണ് വിധി. വധ ശിക്ഷയ്ക്ക് പുറമെ പത്ത് ലക്ഷം രൂപ പിഴയും കോടതി പ്രതിക്ക് ചുമത്തി. നവദമ്പതിമാരായിരുന്ന വെള്ളമുണ്ട കണ്ടത്തുവയൽ പൂരിഞ്ഞിയിൽ വാഴയിൽ ഉമ്മർ (26), ഭാര്യ ഫാത്തിമ (19) എന്നിവരെ കൊലപ്പെടുത്തിയ കേസിൽ പ്രതി വിശ്വനാഥൻ കുറ്റക്കാരമെന്ന് ശനിയാഴ്ച കോടതി കണ്ടെത്തിയിരുന്നു. പിന്നാലെയാണ് കേസ് ഇന്നത്തേക്ക് ശിക്ഷ വിധിക്കാനായി മാറ്റിയത്. കോഴിക്കോട് തൊട്ടിൽപ്പാലം കാവിലുംപാറ പഞ്ചായത്ത് നിവാസിയാണ് മരുതോറയിൽ കലങ്ങോട്ടുമ്മൽ വിശ്വനാഥൻ എന്ന 45 കാരൻ.

2018 ജൂലായ് ആറിനായിരുന്നു നാടിനെ ഞെട്ടിച്ച ഇരട്ടക്കൊലപാതകം നടന്നത്. നവദമ്പതിമാരായിരുന്ന വെള്ളമുണ്ട കണ്ടത്തുവയൽ പൂരിഞ്ഞിയിൽ വാഴയിൽ ഉമ്മർ, ഭാര്യ ഫാത്തിമ എന്നിവർ ് കിടപ്പുമുറിയിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ കേസ് അന്നത്തെ മാനന്തവാടി ഡിവൈ.എസ്.പി. കെ.എം. ദേവസ്യയുടെ നേതൃത്വത്തിൽ പ്രത്യേകസംഘമാണ് അന്വേഷിച്ചത്. ആദ്യഘട്ടത്തിൽ തുമ്പൊന്നുമില്ലാതിരുന്ന കൊലപാതകക്കേസിൽ രണ്ട് മാസങ്ങൾക്ക് ശേഷമാണ് പ്രതി പിടിയിലായത്.

മോഷണം ചെറുക്കാനുള്ള ശ്രമത്തിനിടെയാണ് വിശ്വനാഥൻ ദമ്പതിമാരെ അടിച്ചുകൊന്നു എന്നാണ് കേസ്. വീട്ടിൽ കയറിയ വിശ്വനാഥൻ ഉറങ്ങിക്കിടക്കുകയായിരുന്ന ഫാത്തിമയുടെ മാല പൊട്ടിക്കാൻ ശ്രമിച്ചു. ശബ്ദംകേട്ടുണർന്ന ഉമ്മറിനെയും ഫാത്തിമയെയും കൈയിൽ കരുതിയിരുന്ന കമ്പിവടികൊണ്ട് അടിച്ചു. മരണം ഉറപ്പാക്കിയശേഷം ഫാത്തിമയുടെ ശരീരത്തിലുണ്ടായിരുന്ന ആഭരണങ്ങളെടുത്ത് വീട്ടിലും പരിസരങ്ങളിലും മുളകുപൊടി വിതറി വിശ്വനാഥൻ രക്ഷപ്പെടുകയായിരുന്നു.


Next Story