Top

വയനാട്ടിൽ അര കിലോ​ഗ്രാം എംഡിഎംഎയുമായി മൂന്ന് യുവാക്കൾ പിടിയിൽ

5 Jan 2022 2:53 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

വയനാട്ടിൽ അര കിലോ​ഗ്രാം എംഡിഎംഎയുമായി മൂന്ന് യുവാക്കൾ പിടിയിൽ
X

വയനാട്ടിൽ വൻതോതിൽ മാരക മയക്കുമരുന്നായ എംഡിഎംഎയുമായി മൂന്ന് പേർ പിടിയിൽ. രണ്ട് എറണാകുളം സ്വദേശികളും ഒരു ആലുവ സ്വദേശിയുമാണ് പിടിയിലായിരിക്കുന്നത്. കേരള കർണ്ണാടക അതിർത്തിയിൽ എക്സൈസ് സംഘത്തിന്റെ വാഹന പരിശോധയ്ക്കിടയാണ് അര കിലോയോളം എംഎഡിഎംഎ പിടികൂടിയത്. മയക്കുമരുന്ന് വിപണിയിൽ അരക്കോടിയിലധികം രൂപ വിലവരുന്നതാണിത്.

സംസ്ഥാനത്തിന്റെ വിവിധ ഭാ​ഗങ്ങളിൽ വിൽപ്പനയ്ക്കായിട്ടാണ് എം‍ഡിഎംഎ എത്തിച്ചതാണെന്ന് സൂചന. ഇക്കാര്യത്തിൽ കൂടുതൽ അന്വേഷണം നടത്തും. പ്രതികൾ സഞ്ചരിച്ച കാറിൽ ആരും ശ്രദ്ധിക്കാത്ത ഭാ​ഗത്താണ് എംഡിഎംഎ ഒളിപ്പിച്ചിരുന്നത്. പ്രതികൾ എംഡിഎംഎ എവിടെ നിന്നാണ് കൊണ്ടുവരുന്നത് എന്നതുൾപ്പെടെയുള്ള വിവരങ്ങൾ ഉടൻ പുറത്തുവന്നേക്കും.

Next Story

Popular Stories