Top

പാറ്റൂർ ആക്രമണ കേസ്; ഓം പ്രകാശിന്‍റെ കൂട്ടാളികളായ മൂന്ന് പേർ കീഴടങ്ങി

പ്രതികൾ ജാമ്യത്തിനായി അപേക്ഷ സമർപ്പിച്ചതായി പൊലീസ് പറഞ്ഞു

21 Jan 2023 7:46 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

പാറ്റൂർ ആക്രമണ കേസ്; ഓം പ്രകാശിന്‍റെ കൂട്ടാളികളായ മൂന്ന് പേർ കീഴടങ്ങി
X

തിരുവനന്തപുരം: പാറ്റൂർ കേസിലെ പ്രതികളായ മൂന്ന് ഗുണ്ടകൾ കീഴടങ്ങി. ആരിഫ്, ആസിഫ്, ജോമോൻ എന്നിവർ തിരുവനന്തപുരം വഞ്ചിയൂർ കോടതിയിലാണ് കീഴടങ്ങിയത്. കുപ്രസിദ്ധ ഗുണ്ടാതലവനും പാറ്റൂർ ആക്രണത്തിലെ എട്ടാം പ്രതിയുമായ ഓം പ്രകാശിന്‍റെ കൂട്ടാളികളാണ് പിടിയിലായവർ. കേസിനെ തുടർന്ന് ഒളിവിലായിരുന്ന പ്രതികളായ ആസിഫും ആരിഫും നിരന്തരം സുഹൃത്തുകളുമായി ബന്ധപ്പെട്ടിരുന്നു. പ്രതികൾ ജാമ്യത്തിനായി അപേക്ഷ സമർപ്പിച്ചതായി പൊലീസ് പറഞ്ഞു.

കേസിലെ രണ്ടാം പ്രതിയായ ആരിഫ് ആക്രമണത്തിന് മുമ്പും ശേഷവും സെക്രട്ടറിയേറ്റിലെ ഒരു ഉന്നത ഉദ്യോഗസ്ഥയുടേയും സിപിഐ നേതാവിന്‍റെ ബന്ധുവിനെയും നിരന്തരമായി വിളിച്ചതായി അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. പ്രതിയുമായി ഇവർക്ക് സഹൃദം ഉള്ളതായി പൊലീസ് അറിയിച്ചു. കഴിഞ്ഞ ദിവസം സെക്രട്ടറിയേറ്റ് ഉദ്യോഗസ്ഥയുടെ വീട്ടിൽനടത്തിയ പരിശോധനയിൽ നിന്ന് പേട്ട പൊലീസ് ഫോൺ കണ്ടെത്തിയിരുന്നു. ഒന്നിലധികം സിം കാർഡുകളാണ് പ്രതികൾ ഉപയോഗിച്ചിരുന്നത്.

ആസിഫും ആരിഫും സിപിഎം- ഡിവൈഎഫ്ഐ പ്രവർത്തകരായിരുന്നു . ഡിവൈഎഫ്ഐ ശാസ്തമഗംലം ലോക്കൽ കമ്മിറ്റി അംഗമായിരുന്നു ആരിഫ്. സിപിഐഎമ്മിൽ നിന്ന് പുറത്താക്കിയ ശേഷം ഇരുവരും സിപിഐയിൽ ചേർന്ന് സജീവ പ്രവർത്തകരാവുകയായിരുന്നു. മനുഷ്യ ചങ്ങലയിൽ സിപിഐക്ക് വേണ്ടി ആരിഫ് പങ്കെടുക്കുന്ന ചിത്രങ്ങൾ പുറത്തുവന്നിരുന്നു. എന്നാൽ ഗുണ്ടാബന്ധത്തിന്‍റെ പേരിൽ ഇരുവരെയും നേരത്തെ പാർട്ടി പുറത്താക്കിയിരുന്നുവെന്നാണ് സിപിഐ ജില്ലാ നേതൃത്വത്തിന്‍റെ വിശദീകരണം.

ദിവസങ്ങൾക്ക് മുമ്പാണ് പാറ്റൂരിൽ വെച്ച് ബിൽഡേഴ്‌സ് ഉടമ നിധിനെ ഗുണ്ടാത്തലവന്‍ ഓം പ്രകാശ് അടക്കം എട്ടുപേർ ചേർന്നാണ് ആക്രമിച്ചത്. ഓം പ്രകാശും നിധിനും തമ്മിലുള്ള സാമ്പത്തിക തർക്കമാണ് ആക്രമണത്തിന് കാരണം. നിധിനും സുഹൃത്തുക്കളും ഇന്നോവയില്‍ സഞ്ചരിക്കുമ്പോഴായിരുന്നു ആക്രമണം നടന്നത്.

STORY HIGHLIGHTS: Three Goons Surrendered in Pattoor Case

Next Story