Top

27 കിലോ കഞ്ചാവുമായി മൂന്ന് പേർ പിടിയിൽ; സംഘത്തിൽ പ്രായപൂർത്തിവാത്ത പെൺകുട്ടിയും

മൂവരും ഒഡിഷ സ്വദേശികളാണ്.

6 Jan 2022 10:36 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

27 കിലോ കഞ്ചാവുമായി മൂന്ന് പേർ പിടിയിൽ; സംഘത്തിൽ പ്രായപൂർത്തിവാത്ത പെൺകുട്ടിയും
X

പാലക്കാട്: പാലക്കാട് റെയിൽ വേ സ്റ്റേഷനിൽ വൻ കഞ്ചാവ് വേട്ട. 27 കിലോ കഞ്ചാവുമായി മൂന്നം​ഗ സംഘത്തെ ആർപിഎഫ് ക്രൈം ഇന്റലിജൻസ് ബ്രാഞ്ച് അറസ്റ്റ് ചെയ്തു. സംശയാസ്പദമായ നിലയിൽ കണ്ട പ്രതികളുടെ ബാ​ഗ് പരിശോധിച്ചതോടെയാണ് കഞ്ചാവ് കണ്ടെത്തിയത്. ഇവരെ കോടതിയിൽ ഹാജരാക്കി റിമാൻ‍‍ഡ് ചെയ്യും.

പ്രായപൂർത്തിവാത്ത പെൺകുട്ടിയും കഞ്ചാവ് കടത്താൻ ശ്രമിച്ച സം​ഘത്തിലുണ്ട്. മൂവരും ഒഡിഷ സ്വദേശികളാണ്. കഞ്ചാവ് ആർക്ക് വേണ്ടിയാണ് കേരളത്തിലെത്തിച്ചതെന്ന് ഉൾപ്പെടെയുള്ള വിവരങ്ങൾ അന്വേഷിക്കും.

Next Story