Top

തോമസ് മാര്‍ അത്തനാസിയോസിന്റെ മരണം; കാതോലിക്കാബാവയടക്കം മൂന്നുപേർക്കെതിരെ കേസ്

22 Oct 2021 3:26 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

തോമസ് മാര്‍ അത്തനാസിയോസിന്റെ മരണം; കാതോലിക്കാബാവയടക്കം മൂന്നുപേർക്കെതിരെ കേസ്
X

മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭ മുതിര്‍ന്ന മെത്രാപ്പൊലീത്തയും ചെങ്ങന്നൂര്‍ ഭദ്രാസനാധിപനുമായിരുന്ന തോമസ് മാര്‍ അത്തനാസിയോസിന്റെ മരണത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. ഓർത്തഡോക്സ് സഭാ കാതോലിക്കാബാവ, ഗീവർഗീസ് മാർ യൂലിയോ മെത്രാപോലീത, ഓർത്തഡോക്സ് ചർച്ചു സെക്രട്ടറി ബിജു ഉമ്മൻ എന്നിങ്ങനെ മൂന്ന് പേർക്കെതിരെയാണ് അന്വേഷണം ആരംഭിച്ചത്.

കൊലപാതകം, ഗൂഢാലോചന അടക്കമുള്ള വകുപ്പുകള്‍ പ്രകാരമാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. തോമസ് മാർ അത്തനാസിയോസിന്‍റെ മരണം കൊലപാതകമാണെന്ന പുത്തൻകുരിശ് സ്വദേശി തോമസ് ടി പീറ്ററിന്റെ നൽകിയ പരാതിയിൽ എറണാകുളം അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയുടെ നിർദേശ പ്രകാരമാണ് നോർത്ത് പൊലീസ് കേസ് എടുത്തത്.

2018 ആഗസ്റ്റ് 24-ന് പുലർച്ചെയാണ് എറണാകുളം പുല്ലേപ്പടിക്ക് അടുത്ത് തോമസ് മാർ അത്തനാസിയോസ് മെത്രാപൊലീതയെ തീവണ്ടിയിൽ നിന്ന് വീണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

Next Story

Popular Stories