Top

പതിമൂന്ന് വയസുകാരിയെ പീഡിപ്പിച്ചു; യുവാവ് അറസ്റ്റിൽ

സംഭവത്തിൽ റാന്നി സ്വദേശി ഷിജുവിനെ പൊലീസ് അറസ്റ്റ് ചെയ്തു

12 March 2022 11:50 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

പതിമൂന്ന് വയസുകാരിയെ പീഡിപ്പിച്ചു; യുവാവ് അറസ്റ്റിൽ
X

റാന്നി: പത്തനംതിട്ട റാന്നിയിൽ അമ്മയുടെ സുഹൃത്ത് പതിമൂന്ന് വയസുകാരിയെ പീഡിപ്പിച്ചെന്ന് പരാതി. സംഭവത്തിൽ റാന്നി സ്വദേശി ഷിജുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഷിജുവിനെതിരെ പോക്സോ നിയമത്തിലെ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. റാന്നി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

അച്ഛൻ ഉപേക്ഷിച്ച് പോയതിനെ തുടർന്ന് മൂന്നു പെൺകുട്ടികളും അമ്മയും അടങ്ങുന്ന കുടുംബം വാടക വീട്ടിലാണ് കഴിയുന്നത്. രണ്ട് സഹോദരിമാർ ഹോസ്റ്റലിൽ നിന്നാണ് പഠിക്കുന്നത്. കൂലിപ്പണിക്കാരിയായ അമ്മ ജോലിക്ക് പോയി കഴിഞ്ഞാൽ പെൺകുട്ടി വീട്ടിൽ ഒറ്റയ്ക്കാണ് ഉണ്ടാവുക. കഴിഞ്ഞ നാല് കൊല്ലമായി പ്രതി ഷിജുവിന് വീടുമായി ബന്ധമുണ്ട്. കഴിഞ്ഞ മാസം 27 ന് കുട്ടിയുടെ അമ്മ വീട്ടിൽ ഇല്ലാതിരുന്ന സമയത്താണ് കുട്ടിക്ക് നേരെ ആദ്യ പീഡനം ശ്രമം നടന്നത്. ഇക്കഴിഞ്ഞ എട്ടാം തീയതി വീണ്ടും ഷിജു പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചു.

ഇയാൾ കുട്ടിയോട് ലൈംഗികചുവയോടെ സംസാരിക്കുമായിരുന്നു. ഫോണിലൂടെ വിളിച്ചും കുട്ടിയോട് അസഭ്യം പറഞ്ഞു. തുടർന്ന് തനിക്ക് നേരിടണ്ടി വന്ന ദുരനുഭവം പെൺകുട്ടി സ്കൂളിലെ അധ്യാപികയോട് പറഞ്ഞു. തുടർന്ന് സ്കൂൾ അധികൃതരാണ് പൊലീസിൽ പരാതി നൽകിയിരുന്നത്. സ്കൂൾ അധികൃതർ പരാതി നൽകിയതിന് ശേഷമാണ് പെൺകുട്ടിയുടെ അമ്മ പീഡന വിവരങ്ങൾ അറിഞ്ഞത്. തനിക്ക് ഇഷ്ടമല്ലാതിരുന്നിട്ടും ഷിജു മിക്കപ്പോഴും ബൈക്കിൽ കയറ്റി സ്കൂളിൽ കൊണ്ടുവിടുമായിരുന്നെന്നും പെൺകുട്ടി പൊലീസിനോട് പറഞ്ഞു.

Story highlights: Thirteen-year-old molested, young man arrested

Next Story