Top

അയല്‍വീട്ടിലെ പ്രശ്‌നത്തില്‍ ഇടപെട്ടു; സഹോദരങ്ങള്‍ മര്‍ദിച്ച അതിഥി തൊഴിലാളി മരിച്ചു

സഹജ്മാല്‍ ഷേക്കും കുടുംബവും മൂന്ന് വര്‍ഷമായി ഉദയകുമാറിന്റെ വീടിന് സമീപം വാടകയ്ക്ക് താമസിച്ചുവരികയായിരുന്നു

5 March 2022 5:28 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

അയല്‍വീട്ടിലെ പ്രശ്‌നത്തില്‍ ഇടപെട്ടു; സഹോദരങ്ങള്‍ മര്‍ദിച്ച അതിഥി തൊഴിലാളി മരിച്ചു
X

തിരുവനന്തപുരം: ഭാര്യയെ ശല്യപ്പെടുത്തിയത് ചോദ്യം ചെയ്തിന് അയല്‍ക്കാരായ സഹോദരങ്ങള്‍ മര്‍ദിച്ച അതിഥി തൊഴിലാളി മരിച്ചു. പരിക്കേറ്റ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് ബംഗാള്‍ സ്വദേശിയായ സഹജ്മാല്‍ ഷേക്ക് മരിച്ചത്. സംഭവത്തില്‍ നെല്ലിക്കാട് കുളപ്പള്ളി വീട്ടില്‍ ഉദയകുമാര്‍ (48), സഹോദരി ബിന്ദുലേഖ (42) എന്നിവരെ മാറനല്ലൂര്‍ പൊലീസ് ചൊവ്വാഴ്ച്ച അറസ്റ്റ് ചെയ്തിരുന്നു. ഇരുവരും റിമാന്‍ഡിലാണ്.

സഹജ്മാല്‍ ഷേക്കും കുടുംബവും മൂന്ന് വര്‍ഷമായി ഉദയകുമാറിന്റെ വീടിന് സമീപം വാടകയ്ക്ക് താമസിച്ചുവരികയായിരുന്നു. ഉദയകുമാര്‍ തന്റെ ഭാര്യയോട് മോശമായി പെരുമാറുന്നത് കണ്ട സഹജ്‌ലാല്‍ ഇത് ചോദ്യം ചെയ്യുകയായിരുന്നു. തുടര്‍ന്ന് ഇരുവരും തമ്മില്‍ സംഘര്‍ഷം ഉടലെടുത്തു.

ഇതുകണ്ടു നിന്ന ബിന്ദുലേഖ റബ്ബര്‍ തടിയെടുത്ത് സഹജ്മാലിന്റെ തലയ്ക്ക് അടിക്കുകയായിരുന്നു. ഇന്നലെ പുലര്‍ച്ചെയായിരുന്നു മരണം. മൃതദേഹം വള്ളക്കടവ് ജുമാ മസ്ജിദ് കബര്‍സ്ഥാനില്‍ കബറടക്കി.

Next Story