Top

കൈക്കൂലി വാങ്ങിയ താലൂക്ക് സർവേയർ വിജിലൻസ് പിടിയിൽ; അറസ്റ്റിലായത് ജോയിൻ്റ് കൗൺസിൽ നേതാവ്

17 March 2023 8:32 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കൈക്കൂലി വാങ്ങിയ താലൂക്ക് സർവേയർ വിജിലൻസ് പിടിയിൽ; അറസ്റ്റിലായത് ജോയിൻ്റ് കൗൺസിൽ നേതാവ്
X

കൊല്ലം: അഞ്ചലിൽ കൈക്കൂലി വാങ്ങുന്നതിനിടയിൽ താലൂക്ക് സർവേയർ വിജിലൻസിന്റെ പിടിയിൽ. പുനലൂർ താലൂക്കിലെ സർവേയർ മനോജ് ലാലാണ് 2000 രൂപ കൈക്കൂലി വാങ്ങുന്നതിനിടയിൽ കൊല്ലം വിജിലൻസിന്റെ പിടിയിലായത്.

കരവാളൂർ സ്വദേശിയുടെ വസ്തു അളന്നു തിട്ടപെടുത്തുന്നതുമായി ബന്ധപ്പെട്ട് 5000 രൂപ കൈക്കൂലി സർവ്വേയറായ മനോജ് ലാൽ ആവശ്യപ്പെടുകയായിരുന്നു. ഇതോടെ പരാതിക്കാരൻ വിജിലൻസിന് പരാതി നൽകി. ഇതേ തുടർന്ന് വിജിലൻസ് നൽകിയ പണം അഞ്ചൽ മിനി സിവിൽ സ്റ്റേഷൻ പരിസരത്തു വെച്ചു പരാതിക്കാരൻ കൈമാറുന്നതിനിടയിലാണ് പിടിയിലായത്.

2000 രൂപ മനോജ്‌ ലാലിനു പരാതിക്കാരൻ കൈമാറുന്നതിനിടയിൽ കാത്തു നിന്ന വിജിലൻസ് സംഘം മനോജിനെ പിടികൂടുകയായിരുന്നു. വിജിലൻസ് പണം പിടിച്ചെടുക്കുകയും മനോജ് ലാലിന്റെ അറസ്റ്റ് രേഖപെടുത്തുകയും ചെയ്തു. കൊല്ലം വിജിലൻസ് ഡിവൈഎസ്പി അബ്ദുൽ വഹാബിന്റെ നേതൃത്വത്തിലുള്ള സംഘമാണ് മനോജ് ലാലിനെ അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ മനോജ് ലാൽ ജോയിന്റ് കൗൺസിൽ അഞ്ചൽ മേഖലാ സെക്രട്ടറിയാണ്.

STORY HIGHLIGHTS: Taluk surveyor caught by vigilance while accepting bribe

Next Story