Top

വിവാഹേതര ബന്ധമെന്ന് സംശയം; ഭാര്യയുടെ തലമുണ്ഡനം ചെയ്ത ഭര്‍ത്താവ് അറസ്റ്റില്‍

ബീഹാറിലെ ദര്‍ഭംഗയിലാണ് സംഭവം.

18 Feb 2022 1:59 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

വിവാഹേതര ബന്ധമെന്ന് സംശയം; ഭാര്യയുടെ തലമുണ്ഡനം ചെയ്ത ഭര്‍ത്താവ് അറസ്റ്റില്‍
X

വിവാഹേതര ബന്ധമുണ്ടെന്ന് ആരോപിച്ച് ഭാര്യയെ തലമുണ്ഡനം ചെയ്ത് ഗ്രാമത്തിലൂടെ നടത്തിച്ച ഭര്‍ത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ബീഹാറിലെ ദര്‍ഭംഗയിലാണ് സംഭവം. സംഭവത്തിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെയാണ് ഭര്‍ത്താവായ രണ്‍വീര്‍ സദയെ പൊലീസ് അറസ്റ്റ് ചെയ്തത്.

യുവതിയുടെ മുഖത്തിന്റെ പകുതി ഭാഗത്ത് കറുപ്പ് നിറം പുരട്ടുകയും തല മുണ്ഡനം ചെയ്യുകയും മുഖത്തില്‍ ചോക്ക് ഉപയോഗിച്ച് വരക്കുന്നതിന്റെയും ദൃശ്യങ്ങളാണ് വീഡിയോയില്‍ ഉള്ളത്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി ദര്‍ഭംഗ എസ് ഐ അശോക്ക് കുമാര്‍ പറഞ്ഞു.

ഈ മാസം 13നായിരുന്നു സംഭവം. ഭാര്യക്ക് വിവാഹേതര ബന്ധമുണ്ടെന്ന സംശയമാണ് ഇത്തരം പ്രവൃത്തി ചെയ്യാന്‍ കാരണമെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിന്റെ വീഡിയോയില്‍ ഉള്‍പ്പെട്ടവരേയും അറസ്റ്റ് ചെയ്യുമെന്ന് പൊലീസ് അറിയിച്ചു.

STORY HIGHLIGHTS: Suspicion of extramarital affair; Husband arrested for beheading wife

Next Story