Top

ചക്കയെ ചൊല്ലി തര്‍ക്കം; യുവാവ് വീടിന് തീവെച്ചു

തൃശൂര്‍ അവിണിശേരിയിലാണ് സംഭവം

12 April 2022 2:18 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ചക്കയെ ചൊല്ലി തര്‍ക്കം; യുവാവ് വീടിന് തീവെച്ചു
X

തൃശൂര്‍: സഹോദരിയുടെ വീട്ടില്‍ നിന്നും എത്തിച്ച ചക്കയെ തുടര്‍ന്ന് പിതാവുമായുള്ള തര്‍ക്കത്തെത്തുടര്‍ന്ന് യുവാവ് വീടിന് തീവെച്ചു. തൃശൂര്‍ അവിണിശേരിയിലാണ് സംഭവം. സംഭവത്തില്‍ പിതാവ് ശ്രീധരന്റെ പരാതിയെത്തുടര്‍ന്ന് ചെമ്പാലിപ്പുറത്ത് വീട്ടില്‍ സജേഷിനെ പൊലീസ് അറസ്റ്റ് ചെയ്തു.

ശ്രീധരന്റെ മകള്‍ താമസിക്കുന്ന പെരിഞ്ചേരിയില്‍ നിന്നും മരുമകന്‍ ചക്ക എത്തിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് തര്‍ക്കമുണ്ടാവുകയും കയ്യാങ്കളിയില്‍ എത്തുകയും സജേഷ് വീടിന് തീവെക്കുകയുമായിരുന്നു. സജേഷിന്റെ കുട്ടികളുടെ പുസ്തകങ്ങളും എസ്എസ്എല്‍സി പരീക്ഷയുടെ ഹാള്‍ ടിക്കറ്റും സര്‍ട്ടിഫിക്കറ്റുകളും വസ്ത്രങ്ങളും തീയില്‍ നശിച്ചു.

സജേഷിന്റെ ഭാര്യ വിദേശത്താണ്. സജേഷ് പത്താം ക്ലാസിലും എട്ടാം ക്ലാസിലും പഠിക്കുന്ന രണ്ട് പെണ്‍കുട്ടികക്കൊപ്പമാണ് താമസിക്കുന്നത്. ഞായറാഴ്ച ശ്രീധരന്റെ മകളുടെ ഭര്‍ത്താവ് സജേഷിന്റെ വീട്ടില്‍ ചക്ക എത്തിച്ചിരുന്നു. ഇതിന്റെ പേരില്‍ സജേഷും സഹോദരി ഭര്‍ത്താവും തമ്മില്‍ തര്‍ക്കത്തിലാവുകയും കയ്യാങ്കളി നടക്കുകയും ചെയ്തിരുന്നു. പിന്നീട് രാത്രിയാണ് സജേഷ് വീടിന് തീവെച്ച്.

സജേഷിന്റെ വീടിന് സമീപത്തുള്ളവരാണ് വീടിന് തീവെച്ച വിവരം അറിയിച്ചത്. അഗ്നി രക്ഷാ സേനാംഗങ്ങള്‍ ഇടനെത്തി തീയണയ്ക്കുകയായിരുന്നു. അറസ്റ്റ് രേഖപ്പെടുത്തിയ സജേഷിനെ റിമാന്‍ഡ് ചെയ്തു.

STIRY HIGHLIGHTS: Spat over Jackfruit between sisters husband; am man sets house on fire, arrested

Next Story