Top

ഒരു കുടുംബത്തിലെ ഏഴ് പേരുടെ മൃതദേഹങ്ങൾ നദീതീരത്ത് നിന്ന് കണ്ടെത്തി; കൂട്ട ആത്മഹത്യയെന്ന് സംശയം

എല്ലാ കോണുകളിൽ നിന്നും കേസ് അന്വേഷിക്കുന്നുണ്ടെന്നും അന്വേഷണ ഉദ്യോഗസ്ഥൻ അറിയിച്ചു

24 Jan 2023 4:08 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഒരു കുടുംബത്തിലെ ഏഴ് പേരുടെ മൃതദേഹങ്ങൾ നദീതീരത്ത് നിന്ന് കണ്ടെത്തി; കൂട്ട ആത്മഹത്യയെന്ന് സംശയം
X

മുംബൈ: പൂനെയിൽ ഒരു കുടുംബത്തിലെ ഏഴ്പേരുടെ മൃതദേഹം നദീതടത്തിൽ നിന്ന് കണ്ടെത്തി. പൂനെ നഗരത്തിൽ നിന്ന് 45 കിലോമീറ്റർ അകലെ ദൗണ്ട് തഹസിൽ യവത് ഗ്രാമത്തിലെ നദിയിൽ നിന്നാണ് കണ്ടെത്തിയത്. മരിച്ചവരിൽ പ്രായമായ ദമ്പതികൾ, അവരുടെ മകൾ, മരുമകൻ, മൂന്ന് പേരക്കുട്ടികൾ എന്നിവരും ഉൾപ്പെടുന്നു. കൂട്ട ആത്മഹത്യയെന്നാണ് സംശയിക്കുന്നതെന്ന് പൊലീസ് പറഞ്ഞു.

ജനുവരി 18 നും ജനുവരി 21 നും ഇടയിൽ ദൗണ്ടിലെ പർഗാവ് പാലത്തിന് സമീപത്ത് നിന്ന് തിങ്കളാഴ്ച നാല് മൃതദേഹങ്ങൾ കണ്ടെത്തി. ബാക്കി മൂന്ന് മൃതദേഹങ്ങൾ ഇന്ന് കണ്ടെത്തിയതായി പൊലീസ് ഉദ്യോഗസ്ഥൻ മാധ്യമങ്ങളോട് പറഞ്ഞു. എല്ലാ കോണുകളിൽ നിന്നും കേസ് അന്വേഷിക്കുന്നുണ്ടെന്നും അന്വേഷണ ഉദ്യോഗസ്ഥൻ അറിയിച്ചു.

'പ്രഥമദൃഷ്ട്യാ ഇതൊരു ആത്മഹത്യയാണ്. എന്നിരുന്നാലും പൊലീസ് എല്ലാ കോണുകളിൽ നിന്നും അന്വേഷണം നടത്തിവരികയാണ്. അപകട മരണ റിപ്പോർട്ട് രജിസ്റ്റർ ചെയ്തു," പൊലീസ് കൂട്ടിച്ചേർത്തു.

(ജീവിതത്തിലെ വിഷമസന്ധികള്‍ക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മര്‍ദ്ദങ്ങള്‍ അതിജീവിക്കാന്‍ സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോള്‍ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. 1056 എന്ന നമ്പറില്‍ വിളിക്കൂ, ആശങ്കകള്‍ പങ്കുവെയ്ക്കൂ)

STORY HIGHLIGHTS: Seven Dead Bodies of Members of Same Family Found in Riverbed

Next Story