രണ്ടാം ഭാര്യയെ വെട്ടിപ്പരിക്കേൽപ്പിച്ചു; ഭർത്താവും മകളും അറസ്റ്റിൽ
13 March 2022 1:43 PM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

എടക്കര: രണ്ടാം ഭാര്യയെ വെട്ടിപ്പരിക്കേൽപ്പിച്ച ഭർത്താവിനെയും മകളെയും പൊലീസ് അറസ്റ്റ് ചെയ്തു. കാരപ്പുറം വടക്കൻ അയ്യൂബ് (56), മകൾ ഫസ്നി മോൾ എന്നിവരാണ് അറസ്റ്റിലായിരിക്കുന്നത്. സാജിതയ്ക്കാണ് ഇരുവരുടെയും ആക്രമണത്തിൽ പരിക്കേറ്റേത്. ഫെബ്രുവരിയിലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്.
കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ ഭർത്താവിന്റെ വീട്ടിൽ താമസിക്കാനെത്തിയ സാജിതയെ ഇരുവരും മാരകായുധവുമായി എത്തി ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സാജിത ആശുപത്രിയിൽ ചികിത്സ തേടി. പിന്നീട് ഒളിവിൽ പോയ പ്രതികൾ ഏറെ നാളുകൾക്ക് ശേഷമാണ് പിടിയിലാവുന്നത്. ഇരുവരും വയനാട്ടിലെ റിസോർട്ടിൽ രഹസ്യമായി താമസിച്ചുവരുന്നതായി വിവരം ലഭിച്ച പൊലീസ് അവിടെയെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.
അഞ്ചു വയസുകാരനെ കൊലപ്പെടുത്തി; നിമിഷങ്ങൾക്കകം പ്രതിയെ ജീവനോടെ കത്തിച്ച് കൊന്ന് നാട്ടുകാർ
ദിബ്രുഘട്ട്: അഞ്ചുവയസ്സുകാരനെ കൊലപ്പെടുത്തിയ പ്രതിയെ നാട്ടുകാര് നിമിഷങ്ങൾക്കുള്ളിൽ കത്തിച്ചുകൊന്നു. അസമിലെ ദിബ്രുഘട്ട് ജില്ലയിലെ റൊഹ്മോരിയിലാണ് കുട്ടിയെ കൊലപ്പെടുത്തിയ പ്രതിസുനിൽ താന്തിയെ നാട്ടുകാർ ജീവനോടെ കത്തിച്ചുകൊന്നത്. ശനിയാഴ്ചയായിരുന്നു സംഭവം.
അഞ്ചുവയസുകാരനായ റൊഹ്മോരിയയിലെ ധോലാജാൻ എസ്റ്റേറ്റിൽ താമസിക്കുന്ന ഉജ്ജ്വൽ മുരെയെയാണ് പ്രദേശവാസിയായ സുനിൽ താന്തി കഴുത്തറുത്ത് കൊലപ്പെടുത്തിയത്. തുടർന്ന് പ്രതിഷേധിച്ചെത്തിയ നാട്ടുകാർ ഇയാളെ ജീവനോടെ കത്തിച്ചു.
കൊല്ലപ്പെട്ട അഞ്ചുവയസുകാരനും കൂട്ടുകാരും സുനിലിന്റെ പുരയിടത്തിൽ കളിച്ചതിൽ പ്രകോപിതനായാണ് പ്രതി കുട്ടിയെ കൊലപ്പെടുത്തിയതെന്നാണ് സൂചന. കുട്ടികൾ കളിക്കുന്നത് കണ്ടുവന്ന പ്രതി കത്തിയെടുത്ത് ഉജ്ജ്വലിന്റെ കഴുത്ത് മുറിക്കുകയായിരുന്നു. സംഭവം അറിഞ്ഞ് രോഷാകുലരായ നാട്ടുകാർ സംഘം ചേർന്നെത്തി സുനിലിനെ പിടികൂടി. ഇയാൾ ഓടി രക്ഷപെടാൻ ശ്രമിച്ചെങ്കിലും നാട്ടുകാർ കിലോമീറ്ററോളം പിന്തുടർന്ന് പ്രതിയെ പിടികൂടിയ ശേഷം ജീവനോടെ തീവെച്ച് കൊലപ്പെടുത്തുകയായിരുന്നു.
സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. വിശദമായ അന്വേഷണം നടത്തുമെന്ന് ദിബ്രുഘട്ട് എസ് പി ശ്വേതാങ്ക് മിശ്ര പറഞ്ഞു. കൊല്ലപ്പെട്ട രണ്ടുപേരുടെയും മൃതദേഹങ്ങൾ പോസ്റ്റുമോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Story highlights: second wife attacked by Husband and daughter, arrested
- TAGS:
- Crime
- HOUSE WIFE ATTACKED