Top

ഭർത്താവിന്റെ കൈയും കാലും വെട്ടാൻ ക്വട്ടേഷന്‍; കഞ്ചാവ് കേസും ആസിഡ് ആക്രമണവും തലയില്‍വെക്കാനും നിർദേശം, യുവതി അറസ്റ്റില്‍

ഭർത്താവിനെതിരെ ക്വട്ടേഷൻ നൽകുന്ന ശബ്ദസന്ദേശം ലഭിച്ചതോടെയാണ് നയനയെ അറസ്റ്റ് ചെയ്തത്.

9 Oct 2021 3:56 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഭർത്താവിന്റെ കൈയും കാലും വെട്ടാൻ ക്വട്ടേഷന്‍; കഞ്ചാവ് കേസും ആസിഡ് ആക്രമണവും തലയില്‍വെക്കാനും നിർദേശം, യുവതി അറസ്റ്റില്‍
X

തൃശ്ശൂർ: ഭർത്താവിന്റെ കൈയും കാലും വെട്ടാൻ ക്വട്ടേഷൻ നൽകിയ യുവതിയെ നെടുപുഴ പൊലീസ് അറസ്റ്റ് ചെയ്തു. കൂർക്കഞ്ചേരി വടൂക്കര ചേർപ്പിൽ വീട്ടിൽ സി പി പ്രമോദിനെതിരെ ക്വട്ടേഷൻ നൽകിയ നയന (30) യാണ് പിടിയിലായത്. സംഭവത്തെക്കുറിച്ച് മനസിലാക്കിയ പ്രമോദ് നല്‍കിയ പരാതിയിലാണ് നടപടി.

ഇക്കഴിഞ്ഞ മാർച്ച് 15-നാണ് പ്രമോദ് നെടുപുഴ പൊലീസില്‍ പരാതി നൽകിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ യുവതി കൂട്ടുപ്രതികളുമായി ഫോണിൽ സംസാരിച്ചതായി കണ്ടെത്തി. ക്വട്ടേഷൻ നൽകുന്ന ശബ്ദസന്ദേശം ലഭിച്ചതോടെയാണ് നയനയെ അറസ്റ്റ് ചെയ്തത്.

ഭർത്താവിനെ കഞ്ചാവുകേസിൽ കുടുക്കാൻ ക്വട്ടേഷൻ സംഘത്തോട് ആവശ്യപ്പെട്ടതായും തെളിവു ലഭിച്ചിട്ടുണ്ട്. ഇതിനുപുറമെ മറ്റൊരു സ്ത്രീയുമായി വിവാഹേതര ബന്ധമുണ്ടെന്ന് സ്ഥാപിക്കാനും ആ സ്ത്രീയുടെ മുഖത്ത് ആസിഡൊഴിച്ചതിന് ശേഷം കുറ്റം ഭർത്താവിനെതിരെ ചുമത്താനുമായിരുന്നു പദ്ധതി.

യുവതിക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസാണ് ചുമത്തിയതെന്നും സംഭവത്തിൽ കൂട്ടുപ്രതികളുണ്ടെന്നും നെടുപുഴ എസ്ഐ കെ സി ബൈജു അറിയിച്ചു. പ്രതിയെ ഞായറാഴ്ച ഓൺലൈൻ വഴി മജിസ്ട്രേറ്റിന് മുമ്പിൽ ഹാജരാക്കും.

Next Story

Popular Stories