Top

ജാതകം നോക്കാനെത്തിയ പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമം; പൂജാരി അറസ്റ്റില്‍

8 Jan 2022 5:49 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ജാതകം നോക്കാനെത്തിയ പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമം; പൂജാരി അറസ്റ്റില്‍
X

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ പൂജാരി അറസ്റ്റില്‍. ജാതകം നോക്കാനെത്തിയപ്പോള്‍ പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നാണ് കേസ്. കുമരകത്താണ് സംഭവം. ചേര്‍ത്തല പട്ടണക്കാട് മേനാശേരി പുത്തന്‍തറ ഷിനീഷ് (33) ആണ് അറസ്റ്റിലായത്. പെണ്‍കുട്ടിയുടെ പരാതിയിലാണ് അറസ്റ്റ്.

തൊഴുത്തിലെ വെള്ളം ഒഴുക്കുന്നതിനെ ചൊല്ലിയുള്ള തര്‍ക്കം; പാലക്കാട് വയോധികനെ അയല്‍വാസി അടിച്ചു കൊന്നു

ആലത്തൂര്‍ തോണിപ്പാടത്ത് 63 കാരനെ അയല്‍വാസി അടിച്ചു കൊന്നു. തൊഴുത്ത് കഴുകിയ വെള്ളം ഒഴുക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തെത്തുടര്‍ന്നാണ് ആലത്തൂര്‍ 63 കാരനായ അമ്പാട്ട്പറമ്പില്‍ ബാപ്പൂട്ടിയെ അയല്‍വാസി കൊലപ്പെടുത്തിയത്. സംഭവത്തില്‍ അയല്‍വാസി അബ്ദുള്‍ റഹ്മാനും മകന്‍ ഷാജഹാനെയും പൊലീസ് പിടികൂടിയിട്ടുണ്ട്. ബാപ്പൂട്ടിയെ ആക്രമിച്ച കേസില്‍ ജയില്‍ ശിക്ഷ കഴിഞ്ഞിറങ്ങിയതിന് പിന്നാലെയാണ് അബ്ദുള്‍ റഹ്മാന്‍ കൊല നടത്തിയതെന്ന് പൊലീസ് പറയുന്നു.


Next Story