Top

പോത്തൻകോട് കൊലപാതകം; പത്ത് പേർ കസ്റ്റഡിയില്‍, കാല് തോളിലേറ്റിയ പ്രതിയെ തിരിച്ചറിഞ്ഞു

കൈകാലുകൾ വെട്ടിമാറ്റിയ ശേഷം ഒരു കാലെടുത്ത് ഉണ്ണി തോളിൽ വെച്ച് ബൈക്കിലേക്ക് ഓടിക്കയറി രക്ഷപ്പെട്ടു.

12 Dec 2021 7:45 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

പോത്തൻകോട് കൊലപാതകം; പത്ത് പേർ കസ്റ്റഡിയില്‍, കാല് തോളിലേറ്റിയ പ്രതിയെ തിരിച്ചറിഞ്ഞു
X

തിരുവനന്തപുരം: പോത്തൻകോട് കൊലപാതകം കേസിൽ ഒമ്പത് പേർ കൂടി കസ്റ്റഡിയിൽ. ഇതോടെ കേസിൽ 10 പേർ കസ്റ്റഡിയിലായിട്ടുണ്ട്. കൊല്ലപ്പെട്ട സുധീഷിന്റെ കാല് വെട്ടിയെടുത്ത് ബൈക്കിൽ കൊണ്ടുവന്നയാളെ തിരിച്ചറിഞ്ഞിട്ടുണ്ട്. സുധീഷ് എന്ന ഉണ്ണിയാണ് കാൽ വലിച്ചെറിഞ്ഞത്. ഇയാൾ നിരവധി കേസുകളിൽ പ്രതിയാണ്. ഇപ്പോള്‍ കസ്റ്റഡിയിലുള്ളവരില്‍ മൂന്ന് പേർ കൃത്യത്തില്‍ നേരിട്ട് പങ്കെടുത്തവരാണ്.

അതേസമയം കൊലപാതകത്തിന് പിന്നിൽ ​ഗുണ്ടാ പകയാണെന്ന് റൂറൽ എസ്പി പി.കെ മധു വ്യക്തമാക്കി. കൃത്യത്തിൽ പങ്കെടുത്തത് 11പേരാണെന്ന് നേരത്തെ തിരിച്ചറിഞ്ഞിരുന്നു. മുഴുവൻ പ്രതികളെ ഉടൻ പിടികൂടും. സംഭവത്തിൽ സൈബർ ടീം അന്വേഷിക്കുന്നുണ്ട്. മരിച്ചയാളും പ്രതികളും നിരവധി കേസുകളിൽ ഉൾപ്പെട്ടിട്ടുണ്ടെന്നും എസ്പി വ്യക്തമാക്കി. ഒട്ടകം രാജേഷ് എന്ന കുപ്രസിദ്ധ ​ഗുണ്ടയുടെ സംഘമാണ് സുധീഷിനെ മക്കളുടെ മുന്നിലിട്ട് വെട്ടിക്കൊന്നത്. ഇയാൾ ഇപ്പോൾ ഒളിവിലാണ്.

ഒട്ടകം രാജേഷ് എന്ന കൊടും ക്രിമിനൽ

തിരുവനന്തപുരം ജില്ലയിൽ കഴിഞ്ഞ ദിവസം നടന്നത് കണ്ണില്ലാ ക്രൂരത. മക്കളുടെ മുന്നിലിട്ട് സുധീഷ് എന്ന യുവാവിനെ അരുംകൊല ചെയ്തത്. ഒട്ടകം രാജേഷ് എന്ന കുപ്രസിദ്ധ ​ഗുണ്ടയുടെ ഭീഷണി നിലനിൽക്കുന്നതിനാൽ സുധീഷ് ഏറെ നാളായി ഒളിവിൽ കഴിഞ്ഞു വരികയായിരുന്നു. സുധീഷ് ബന്ധുവിട്ടിലുള്ള കാര്യം മനസിലാക്കിയ സുധീഷും സംഘവും ആദ്യം ട്രയൽ റൺ നടത്തി. പരിസരത്തെക്കുറിച്ച് കൃത്യമായ ധാരണയുണ്ടാക്കിയ ശേഷമായിരുന്നു കൊലപാതകം ആസൂത്രണം ചെയ്തത്.

ഇന്നലെ ഉച്ചയ്ക്ക് 2.45 ന് ബൈക്കുകളിലും ഓട്ടോയിലുമായി 12 അംഗ സംഘം സുധീഷിനെ അന്വേഷിച്ചെത്തി. അപകടം മനസിലാക്കിയ ഉടൻ തന്നെ സുധീഷ് ബന്ധുവിട്ടീലേക്ക് ഓടിക്കയറി കതകടച്ചു. പരിസരവാസികളും ഈ സമയത്ത് പ്രദേശത്തേക്ക് എത്തിച്ചേർന്നു. ആദ്യം പ്രദേശവാസികളെ ഓടിക്കാൻ ഒട്ടകം രാജേഷും സംഘവും നാടൻ ബോംബെറിഞ്ഞു. മറ്റെല്ലാവരും പകച്ചുനിൽക്കുന്ന സമയത്ത് വീടിന്റെ കതക് പൊളിച്ച് അകത്തു കയറി സുധീഷിനെ വെട്ടിനുറുക്കി.

കൈകാലുകൾ വെട്ടിമാറ്റിയ ശേഷം ഒരു കാലെടുത്ത് ഉണ്ണി തോളിൽ വെച്ച് ബൈക്കിലേക്ക് ഓടിക്കയറി രക്ഷപ്പെട്ടു. ഇരു കൈകളും ആകാശത്തേക്ക് ഉയർത്തി ഉത്സവാഘോഷത്തോടെയാണ് ഉണ്ണി ബൈക്കിലിരുന്നത്. ഒരു കിലോമീറ്റർ കഴിഞ്ഞപ്പോൾ കാല് റോഡിൽ ഉപേക്ഷിച്ചു. വീട്ടിലുണ്ടായിരുന്ന മക്കൾ സുധീഷിനെ വെട്ടിക്കൊല്ലുന്നത് നോക്കിനിൽക്കുകയായിരുന്നു.

സിസിടിവിയെക്കുറിച്ച് ധാരണയുള്ള പോലെയായിരുന്നു രാജേഷിന്റെ പ്രവൃത്തി. മംഗലപുരം, ആറ്റിങ്ങൽ സ്റ്റേഷനുകളിൽ വധശ്രമം അടിപിടി കേസുകളിൽ പ്രതിയാണ് മരിച്ച സുധീഷ്. ആറ്റിങ്ങൾ മങ്ങാട്ടുമൂലയിൽ ഇക്കഴിഞ്ഞ 6ന് സുധീഷിന്റെ സംഘം വീട് ആക്രമിച്ച് രണ്ട് പേരെ വെട്ടിപ്പരിക്കേൽപ്പിച്ചിരുന്നു. രാജേഷിന്റെ സംഘത്തിന് നേരെയായിരുന്നു ഈ ആക്രമണമെന്നാണ് വിവരം. ഈ കേസിൽ അഞ്ച് പേർ ഇപ്പോൾ ജയിലിലാണ്. പ്രത്യാക്രമണം തുടരുമെന്ന് മനസിലാക്കിയ സുധീഷ് കല്ലൂർ പാണൻ വിളയിലെ അമ്മയുടെ കുടുംബ വീട്ടിൽ ഒളിവിലായിരുന്നു.

തീവ്രവാദി സംഘങ്ങൾ തലവെട്ട് കൊലപാതകങ്ങൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്ന രീതിയിലാണ് ഒട്ടകം രാജേഷിന്റെ സംഘത്തിന്റേയും രീതി. ആക്രമണത്തെക്കുറിച്ചുള്ള കഥകൾ ഭീതി പരത്താനായി ഉപയോ​ഗിക്കും. ലഹരി മരുന്നിന് അടിമയാണ്. മനുഷ്യനെ മൃ​ഗ തുല്യമായി കൊല്ലുന്നത് ഇയാൾക്ക് ലഹരിയാണെന്നാണ് പൊലീസ് നൽകുന്ന സൂചന.

Next Story

Popular Stories