Top

'കൊൽക്കത്തയിൽ നിന്നെത്തിച്ച് വിൽപനയ്ക്കായി സൂക്ഷിച്ചു'; തൃശൂരിൽ മാരക ലഹരി വസ്തുക്കൾ പൊലീസ് പിടിച്ചെടുത്തു

കൊക്കൈൻ, ഒപ്പിയം എന്നിവയാണ് പിടികൂടിയത്

1 May 2022 12:33 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കൊൽക്കത്തയിൽ നിന്നെത്തിച്ച് വിൽപനയ്ക്കായി സൂക്ഷിച്ചു; തൃശൂരിൽ മാരക ലഹരി വസ്തുക്കൾ പൊലീസ്  പിടിച്ചെടുത്തു
X

തൃശൂർ: വിൽപനയ്ക്കായി സൂക്ഷിച്ചിരുന്ന മാരക ലഹരി വസ്തുക്കൾ ഇതരസംസ്ഥാന തൊഴിലാളിയിൽ നിന്ന് പിടികൂടി. കൊക്കൈൻ, ഒപ്പിയം എന്നിവയാണ് പിടികൂടിയത്. പശ്ചിമബംഗാൾ സ്വദേശി മുഹമ്മദ് രാജാബുൾ ഷൈഖിന്റെ പക്കൽ നിന്നുമാണ് ലഹരി വസ്തുക്കൾ പിടികൂടിയത്. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു.

രഹസ്യവിവരത്തിൻറെ അടിസ്ഥാനത്തിലായിരുന്നു പൊലീസ് മുത്തുളിയാലിൽ പരിശോധന നടത്തിയത്. മുഹമ്മദ് രാജാബുൾ ഷൈഖ് താമസിച്ചിരുന്ന വാടക മുറിക്ക് മുന്നിൽ രാത്രി ബൈക്കുകൾ തുടർച്ചയായി വന്നുപോകുന്നത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാരാണ് പൊലീസിൽ വിവരം അറിയിച്ചത്. പരിശോധനയിൽ കൊക്കൈൻ, ഒപ്പിയം എന്നിവ പിടികൂടി.

കൊൽക്കത്തയിൽ നിന്നുമാണ് ലഹരിവസ്തുക്കൾ എത്തിച്ചിരുന്നതെന്ന് രാജാബുൾ ഷൈഖ് പൊലീസിനോട് പറഞ്ഞു. ഇയാളുടെ ഫോൺ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. ആരൊക്കെയാണ് ലഹരിവസ്തുക്കൾ വാങ്ങിയതെന്നും എവിടെ നിന്നുമാണ് ഇതിന്റെ ഉറവിടമെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. തൃശൂർ ചേർപ്പ് സിഐ ഷിബു, എസ്ഐ അരുൺ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന നടത്തിയത്.

Story highlights: Police seize deadly drugs in Thrissur

Next Story