തമ്പാനൂരില്‍ യുവതിയുടെ കൊലപാതകം ആസൂത്രിതമെന്ന് പൊലീസ്
ഞായറാഴ്ച പുലര്‍ച്ചെയാണ് ഹോട്ടലിലെ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്
6 March 2022 6:00 PM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

തിരുവനന്തപുരം: തമ്പാനൂരില്‍ ഹോട്ടലില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയത് ആസൂത്രീത കൊലപാതകമെന്ന് പൊലീസ്. ഗായത്രിയുടെ കാമുകന് പ്രവീണിനെ പൊലീസ് അറസ്റ്റ് ചെയ്തു.
കാട്ടക്കട സ്വദേശി ഗായത്രിയെ ഞായറാഴ്ച പുലര്‍ച്ചെയാണ് ഹോട്ടലിലെ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെ രാവിലെ ഹോട്ടലില്‍ മുറി എടുത്ത പ്രവീണ്‍ ഗായത്രിയെ ഉച്ചയോടെ കൂട്ടി കൊണ്ട് വന്നു. പ്രവീണ്‍ ജോലി സ്ഥലം മാറി പോകുന്നതിനെ സംബന്ധിച്ച് ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായി. വാക്ക് തര്‍ക്കത്തിനിടയിലാണ് ഗായത്രിയെ ഷാള്‍ മുറുക്കി പ്രവീണ്‍ കൊലപ്പെടുത്തുന്നത്.
ഇതിന് ശേഷം മുറി പൂട്ടി പ്രവീണ്‍ പുറത്ത് പോയി. ഗായത്രിയുടെ ഫേസ്ബുക്ക് അക്കൗണ്ടില്‍ നിന്നും ഇരുവരുടെയും വിവാഹ ചിത്രവും പ്രവീണ്‍ തന്നെ പോസ്റ്റ് ചെയ്തതായും പൊലീസ് പറയുന്നു. പ്രവീണിനെതിരെ പട്ടികജാതി അതിക്രമ നിരോധന നിയമപ്രകാരവും കേസെടുത്തിട്ടുണ്ട്. ഇയാളെ നാളെ കോടതിയില്‍ ഹാജരാക്കും.
STORY HIGHLIGTS: Police say murder of woman in Thampanoor is planned
- TAGS:
- Thampanoor
- Crime