Top

പങ്കാളിയായ യുവാവിനെ ജീവനോടെ കത്തിച്ചു കൊന്നു; യുവതി പിടിയില്‍

മുന്‍ വിവാഹത്തിലുള്ള യുവതിയുടെ മകളോട് യുവാവ് മോശമായി പെരുമാറിയതാണ് കൊലയില്‍ കലാശിച്ചത്.

29 Oct 2021 4:40 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

പങ്കാളിയായ യുവാവിനെ ജീവനോടെ കത്തിച്ചു കൊന്നു; യുവതി പിടിയില്‍
X

പങ്കാളിയായ യുവാവിനെ യുവതി ജീവനോടെ ചുട്ടുകൊന്നു. ഡല്‍ഹിക്ക് സമീപമുള്ള ഹരിയാനയുടെ ഭാഗമായ ഫരീദാബാദിലാണ് സംഭവം. ലിവിങ് പാര്‍ട്ണര്‍ ആയ യുവാവിനെ യുവതി മയക്കുമരുന്ന് നല്‍കി വിജനമായ പ്രദേശത്ത് കൊണ്ടുപോയി ജീവനോടെ കത്തിക്കുകയായിരുന്നു എന്ന് ബല്ലാബ്ഗഡ് പൊലീസ് പറയുന്നു. പഞ്ചാബ് സ്വദേശിയായ കിരണ്‍ എന്ന യുവതിയാണ് അറസ്റ്റിലായത്. സ്വകാര്യ കമ്പനിയിലെ ജീവനക്കാരിയാണ് കിരണ്‍. പവന്‍ കട്ടാരിയ (38) എന്നയാളാണ് കൊല്ലപ്പെട്ടത്.

ഒക്ടോബര്‍ 16 ന് പവന്‍ കട്ടാരിയയെ കാണാനില്ലെന്ന് കാട്ടി സഹോദരന്‍ നല്‍കിയ പരാതിയില്‍ തുടങ്ങിയ അന്വേഷണമാണ് കൊലപാതകത്തിന്റെ ചരുള്‍ അഴിച്ചത്. ജോലിക്ക് പോയ യുവാവ് മടങ്ങി വന്നില്ലെന്നായിരുന്നു പരാതി. അന്നേ ദിവസം തന്നെ വനിതാ സുഹൃത്തിന്റെ വീട്ടില്‍ യുവാവ് എത്തിയിരുന്നു എന്നും കാറും ലാപ്‌ടോപും ഇവിടെ വച്ച് മടങ്ങിയെന്നും പരാതിയില്‍ വ്യക്തമാക്കിയിരുന്നു. പിന്നാലെ കാണാനില്ലെന്ന് കേസ് രജിസ്റ്റര്‍ ചെയ്ത് പൊലീസ് അന്വേഷണവും ആരംഭിച്ചു.

ഇതിനിടെയാണ് വിജനമായ മരുഭൂമി പ്രദേശത്ത് നിന്നും പാതി കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹവും കണ്ടെത്തി. അദ്യം നൈജീരിയന്‍ സ്വദേശിയുടേത് എന്ന് വിലയിരുത്തിയായിരുന്നു അന്വേഷണം പുരോഗമിച്ചത്. പിന്നീട് മരിച്ചയാളെ തിരിച്ചറിയുകയായിരുന്നു. സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ- 'ഒക്ടോബര്‍ 16-ന് രാത്രി, മരിച്ച യുവാവിന്റെ ലൈവ്-ഇന്‍ പങ്കാളി അയാള്‍ക്ക് ഉറക്കഗുളിക നല്‍കി ഓട്ടോയില്‍ കയറ്റി ആളൊഴിഞ്ഞ പ്രദേശത്തേക്ക് കൊണ്ടുപോയി, അവിടെ പെട്രോള്‍ ഒഴിച്ച് തീകൊളുത്തുകയായിരുന്നുവെന്ന് അന്വേഷണത്തില്‍ കണ്ടെത്തുകയായിരുന്നു എന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.

2019ല്‍ ആണ് ഇരുവരും പരിചയപ്പെടുന്നത്. പരിചയം പിന്നീട് പ്രണയത്തിലേക്ക് മാറുകയായിരുന്നു. യുവതിക്ക് നേരത്തെ വിവാഹത്തില്‍ നിന്ന് ഒരു കൗമാരക്കാരിയായ മകളുണ്ട്. കൊല്ലപ്പെട്ട യുവാവ് യുവതിയുടെ മകളോട് മോശമായി പെരുമാറിയതിനെ തുടര്‍ന്ന് കഴിഞ്ഞ മാസങ്ങളില്‍ ദമ്പതികള്‍ തമ്മില്‍ വഴക്കുണ്ടായിരുന്നു. ഈ വിഷയമാണ് കൊലപാതകത്തില്‍ കലാശിച്ചത് എന്നാണ് വിലയിരുത്തല്‍ എന്നു പൊലീസ് പറയുന്നു. അറസ്റ്റിലായ യുവതിയെ റിമാന്‍ഡ് ചെയ്തു.

Next Story

Popular Stories