ആൺകുട്ടികളെ ഭീഷണിപ്പെടുത്തി പീഡനത്തിനിരയാക്കി; മധ്യവയസ്കൻ അറസ്റ്റിൽ
ഇയാൾക്കെതിരെ പട്ടിക ജാതി, പട്ടിക വർഗ വിഭാഗത്തിൽപ്പെടുന്നവർക്ക് എതിരെയുള്ള അതിക്രമങ്ങൾ തടയുന്ന വകുപ്പ് പ്രകാരവും കേസെടുത്തിട്ടുണ്ട്
17 Jan 2023 6:19 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

തിരുവനന്തപുര: കിഴക്കമ്പലത്ത് ആൺകുട്ടികളെ ഭീഷണിപ്പെടുത്തി പീഡനത്തിനിരയാക്കിയെന്ന കേസിൽ മധ്യവയസ്ക്കൻ അറസ്റ്റിൽ. കിഴക്കമ്പലം കാരുകുളം സ്വദേശി ഉറുമത്ത് വീട്ടിൽ സണ്ണി(52) ആണ് അറസ്റ്റിലായത്. ഒമ്പതും പതിനൊന്നും വയസ് പ്രായമുള്ള ആൺകുട്ടികളെ ഭീഷണിപ്പെടുത്തി പീഡനത്തിനിരയാക്കിയെന്നാണ് കേസ്.
പരാതിയെ തുടർന്ന് തടിയിട്ട പറമ്പ് പൊലീസ് കേസെടുത്തു. ഇൻസ്പെക്ടർ കെഴ്സൻ വി മാർക്കോസിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. ഇയാൾക്കെതിരെ പട്ടിക ജാതി, പട്ടിക വർഗ വിഭാഗത്തിൽപ്പെടുന്നവർക്ക് എതിരെയുള്ള അതിക്രമങ്ങൾ തടയുന്ന വകുപ്പ് പ്രകാരവും കേസെടുത്തിട്ടുണ്ട്.
എസ്ഐ സാജൻ, എഎസ്ഐ ബാലാമണി, എസ് സിപിഒ ഷിബു, ഷമീർ, സി പിഒ അരുൺ കെ കരുൺ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
STORY HIGHLIGHTS: police arrested a middle aged man in Kizhakkambalam