Top

റോഡിലൂടെ നടന്നുപോയ എട്ടുവയസുകാരിക്ക് നേരെ അതിക്രമം; യുവാവിന് അഞ്ച് വർഷം തടവ്

26 Jan 2023 2:49 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

റോഡിലൂടെ നടന്നുപോയ എട്ടുവയസുകാരിക്ക് നേരെ അതിക്രമം; യുവാവിന് അഞ്ച് വർഷം തടവ്
X

ഇടുക്കി: എട്ടുവയസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ യുവാവിന് അഞ്ച് വർഷം തടവും 15000 രൂപയും പിഴ ശിക്ഷ. പാമ്പാടുംപാറ പുതുക്കാട് കോളനി നിവാസി മനോജിനെയാണ് കോടതി ശിക്ഷിച്ചത്. 2022ലാണ് കേസിന് ആസ്പദമായ അതിക്രമം നടന്നത്.

കട്ടപ്പന ഫാസ്റ്റ്‌ട്രാക്ക് പോക്സോ കോടതി ജഡ്ജി ഫിലിപ്പ് തോമസ് ആണ് വിധി പറഞ്ഞത്. പോക്സോ വകുപ്പ് പ്രകാരം അഞ്ച് വർഷം കഠിന തടവും 10,000 രൂപ പിഴയും ഐപിസി വകുപ്പുപ്രകാരം രണ്ടുവർഷം കഠിനതടവും 5000 രൂപ പിഴയുമാണ് വിധിച്ചത്. ശിക്ഷകൾ ഒന്നിച്ച് അനുഭവിച്ചാൽ മതിയാകും.

റോഡിലൂടെ നടന്നുപോവുകയായിരുന്ന എട്ടുവയസുകാരിയെ പ്രതി ഉപദ്രവിക്കാൻ ശ്രമിച്ചെന്നായിരുന്നു കേസ്. നെടുങ്കണ്ടം പൊലീസ് ആണ് കേസ് അന്വേഷിച്ചത്. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ സുസ്മിതാ ജോൺ ഹാജരായി.

STORY HIGHLIGHTS: pocso case youth imprisoned for five years

Next Story