15 വയസുകാരിക്ക് നേരെ ലൈംഗികാതിക്രമം; 39 കാരനെ ശിക്ഷിച്ച് കോടതി
20 Jan 2023 8:31 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

തൃശൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ 39 കാരന് ആറ് വർഷം തടവും പിഴയും ശിക്ഷ വിധിച്ച് കോടതി. തൃശൂർ ചിറ്റിലപ്പിള്ളി സ്വദേശി പാട്ടത്തിൽ വിനയനെ ആണ് കോടതി ശിക്ഷിച്ചത്. 30000 രൂപയാണ് പിഴയടക്കേണ്ടത്. തൃശൂർ ഒന്നാം അഡീ. ജില്ലാ ജഡ്ജിയുടേതാണ് വിധി.
15 വയസുകാരിക്ക് നേരെയാണ് ഇയാൾ ലൈംഗികാതിക്രമം നടത്തിയത്. സ്കൂളിൽ നടന്ന കൗൺസലിംഗിനിടെയാണ് കുട്ടി അതിക്രമ വിവരം പുറത്തറിയിച്ചത്.
STORY HIGHLIGHTS: Pocso case thirty nine year old man sentenced for six years
Next Story