സിപിഐഎം നേതാവായ അധ്യാപകനെതിരെ വിദ്യാർത്ഥിനികളുടെ പരാതി; പോക്സോ കേസെടുത്തു
എടക്കര സിപിഐഎം ഏരിയാ കമ്മറ്റിയംഗമായ സുകുമാരനെതിരെയാണ് കേസ്.
12 Dec 2021 7:46 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

മലപ്പുറത്ത് വിദ്യാർത്ഥിനികളുടെ പരാതിയില്‍ സിപിഐഎം നേതാവായ അധ്യാപകനെതിരെ പോക്സോ കേസ്. മലപ്പുറം എടക്കര സിപിഐഎം ഏരിയാ കമ്മറ്റിയംഗമായ സുകുമാരനെതിരെയാണ് നിലമ്പൂർ പൊലീസ് പോക്സോ കേസെടുത്തിരിക്കുന്നത്. അധ്യാപകന് മോശമായി പെരുമാറിയെന്ന നാല് വിദ്യാർത്ഥിനികളുടെ പരാതിയിലാണ് നടപടി.
സിപിഐഎം നിയന്ത്രണത്തിലുള്ള നിലമ്പൂർ സഹകരണ കോളേജ് സെക്രട്ടറിയും അധ്യാപകനുമാണ് ആരോപണവിധേയനായ സുകുമാരൻ. നാല് വിദ്യാർത്ഥിനികളുടെ പരാതിയില്‍ രണ്ട് കേസുകളാണ് നിലവില്‍ അധ്യാപകനെതിരെ രജിസ്റ്റർ ചെയ്തിട്ടുള്ളത്. വിദ്യാർഥിനികള്‍ മജിസ്ട്രേട്ടിന് മുൻപാകെ രഹസ്യ മൊഴിയും നല്കി.
Next Story