Top

തിരുവല്ലയിൽ പെട്രോൾ പമ്പ് ജീവനക്കാരന് കുത്തേറ്റു; പ്രതിയെ ഓടിച്ചിട്ട് പിടികൂടി നാട്ടുകാർ

25 Jan 2022 12:02 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

തിരുവല്ലയിൽ പെട്രോൾ പമ്പ് ജീവനക്കാരന് കുത്തേറ്റു; പ്രതിയെ ഓടിച്ചിട്ട് പിടികൂടി നാട്ടുകാർ
X

പത്തനംതിട്ട: പത്തനംതിട്ട ജില്ലയിലെ തിരുവല്ല ഇടിഞ്ഞില്ലത്ത് പെട്രോൾ പമ്പ് ജീവനക്കാരന് കുത്തേറ്റു. ബൈക്കിലെത്തിയ രണ്ടംഗ സംഘമാണ് ആക്രമണം നടത്തിയത്. പമ്പ് ജീവനക്കാരനായ വേങ്ങൽ സ്വദേശി അഖിൽ രാജ് ( 31 ) നാണ് കുത്തേറ്റത്. ഇടിഞ്ഞില്ലം മണലാടി ഫ്യൂവൽസിൽ ഇന്നലെ രാത്രി പതിനൊന്നരയോടെ ആയിരുന്നു സംഭവം.

സംഭവത്തിൽ പ്രതിയായ ചക്കുളം സ്വദേശി ശ്യാമിനെ പമ്പ് ജീവനക്കാരും നാട്ടുകാരും ചേർന്ന് ഓടിച്ചിട്ട് പിടികൂടി പോലീസിന് കൈമാറി. കൂട്ടു പ്രതി ബൈക്കിൽ രക്ഷപെട്ടു. കുപ്പിയിൽ പെട്രോൾ നൽകാതിരുന്നതിനെ തുടർന്നുണ്ടായ വാക്കേറ്റമാണ് ആക്രമണത്തിൽ കലാശിച്ചത്. ആക്രമണത്തിൽ ഗുരുതര പരിക്കേറ്റ അഖിലിനെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Next Story