Top

ഏഴ് സംസ്ഥാനങ്ങളില്‍ നിന്ന് വിവാഹം കഴിച്ചത് 14 പേരെ ; ചതിക്കപ്പെട്ടവരിൽ സുപ്രീം കോടതി അഭിഭാഷക മുതൽ വനിതാ പൊലീസ് വരെ

15 Feb 2022 8:32 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഏഴ് സംസ്ഥാനങ്ങളില്‍ നിന്ന് വിവാഹം കഴിച്ചത് 14 പേരെ ; ചതിക്കപ്പെട്ടവരിൽ സുപ്രീം കോടതി അഭിഭാഷക മുതൽ വനിതാ പൊലീസ് വരെ
X

രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ വിവാഹത്തട്ടിപ്പ് നടത്തി സ്ത്രീകളെ വഞ്ചിച്ച കേസിൽ ഒഡീൽ സ്വദേശി അറസ്റ്റിൽ. ബിധു പ്രകാശ് സ്വെയ്ൻ എന്ന 54 കാരനാണ് പൊലീസ് പിടിയിലായത്. ഒഡീഷയിലെ കേന്ദ്രപര ജില്ല സ്വദേശിയാണിയാൾ.

കേന്ദ്ര ആരോ​ഗ്യമന്ത്രാലയത്തിലെ ഡോക്ടർ എന്ന് പറഞ്ഞ് പരിചയപ്പെട്ടാണ് ഇയാൾ സ്ത്രീകളുമായി ബന്ധം സ്ഥാപിക്കുന്നത്. മാട്രിമോണിയൽ സൈറ്റുകൾ വഴിയാണ് ഇയാൾ തട്ടിപ്പിനുള്ള സ്ത്രീകളെ കണ്ടെത്തിയിരുന്നത്. പഞ്ചാബ്, ഡൽഹി, അസം, ഒഡീഷ, ജാർഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നായി നിരവധി പേരെയാണ് ഇതിനകം ഇയാൾ വിവാഹം ചെയ്തിരിക്കുന്നത്. ഏഴ് സംസ്ഥാനങ്ങളിൽ നിന്നായി 14 സ്ത്രീകളെയാണ് ഇയാൾ വിവാഹം കഴിച്ചത്.

സമൂഹത്തിലെ ഉന്നത മേഖലകളിലെ സാമ്പത്തിക ശേഷിയുള്ള സ്ത്രീകളെയാണ് ബിധു ലക്ഷ്യം വെച്ചിരുന്നത്. ഭുവനേശ്വർ ഡിസിപി ഉമാശങ്കർ പറയുന്നത് പ്രകാരം സുപ്രീംകോടതി അഭിഭാഷക, സെൻട്രൽ പൊലീസ് സേനയിലെ വനിതകൾ തുടങ്ങിയവർ ബിധുവിന്റെ വലയിൽ വീണിട്ടുണ്ട്. വിവാഹമോചനം നേടിയ മധ്യവയസ്കരായ സ്ത്രീകളായിരുന്നു പ്രധാന ഇരകൾ. ഇവരിൽനിന്നും പണം കൈക്കലാക്കലായിരുന്നു ബിധുവിന്റെ ലക്ഷ്യം.

2018 ൽ സിഐപിഎഫ് പൊലീസുദ്യോ​ഗസ്ഥയെ വിവാഹം കഴിച്ച ഇയാൾ ഇവരിൽ നിന്നും 10 ലക്ഷം രൂപ കൈക്കലാക്കി. പിന്നീട് ഈ വിവാഹം നടന്ന ​ഗുരുദ്വാരയിൽ ആശുപത്രി നിർമിക്കാം എന്ന വാ​ഗ്ദാനത്തിൽ 11 ലക്ഷം രൂപയും തട്ടിയെടുത്ത് മുങ്ങി.

അഞ്ച് കുട്ടികൾ ഇദ്ദേഹത്തിനുണ്ട്. 1982 ലാണ് ഇദ്ദേഹം ആദ്യ വിവാഹം കഴിക്കുന്നത്. 2002 മുതൽ 2020 വരെയുള്ള കാലയളവിലാണ് ഇയാൾ വിവാഹതട്ടിപ്പിലേക്ക് തടന്നത്. വിവാഹം കഴിച്ച് ആദ്യ ദിവസങ്ങളിൽ ഇയാൾ വധുവിനോടൊപ്പം കുറച്ചു ദിവസം കഴിയും. ശേഷം ഇവരെ വധുവിന്റെ സ്വന്തം വീട്ടിലാക്കി ജോലി സംബന്ധമായി പോവുകയാണെന്ന് പറഞ്ഞ് മറ്റൊരിടത്തേക്ക് മുങ്ങും. ഇത്തരത്തിൽ ചതിക്കപ്പെട്ട ഡൽഹിയിലെ ഒരു അധ്യാപിക 2021 ൽ നൽകിയ പരാതിയാണ് ഇയാൾ ഇപ്പോൾ പിടിക്കപ്പെടുന്നത്.

CONTENT HIGHLIGHT: FAKE DOCTOR MARRIED 14 WOMEN IN 7 STATES ARRESTED

Next Story