Top

മകളെ ശല്യംചെയ്തു, കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി; ചോദ്യംചെയ്ത പിതാവിനെ യുവാവും സംഘവും കുത്തിപരിക്കേല്‍പ്പിച്ചു

28 Nov 2021 4:41 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

മകളെ ശല്യംചെയ്തു, കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി; ചോദ്യംചെയ്ത പിതാവിനെ യുവാവും സംഘവും കുത്തിപരിക്കേല്‍പ്പിച്ചു
X

എറണാകുളം നെട്ടൂരില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍മക്കളെ ശല്യം ചെയ്തത് ചോദ്യംചെയ്ത പിതാവിനെ യുവാവും സംഘവും കുത്തി പരിക്കേല്‍പ്പിച്ചു. നെട്ടൂര്‍ ചക്കാലപ്പാടം റഫീഖിന് (42) നേരെയാണ് ആക്രമണമുണ്ടായത്. കഴിഞ്ഞ ദിവസം രാത്രി പത്തോടെയായിരുന്നു സംഭവം.

പെണ്‍മക്കളെ നിരന്തരം ശല്യം ചെയ്തിരുന്ന പ്രദേശവാസിയായ ഇര്‍ഷാദിനെ റഫീഖ് താക്കീത് ചെയ്തിരുന്നു. തുടർന്ന് ഇന്നലെ രാത്രി വിവാഹസത്കാരത്തിനിടെ സംഘം ചേര്‍ന്നെത്തിയ യുവാവ് റഫീഖുമായി വാക്കുതർക്കത്തില്‍ ഏർപ്പെടുകയും പിന്നാലെ ആക്രമിക്കുകയുമായിരുന്നു. തല, മുതുക്, നെഞ്ച്, കൈകള്‍ എന്നിങ്ങനെ ആറോളം കുത്താണ് റഫീഖിനേറ്റത്.

ആക്രമണത്തില്‍ ഗുരുതക പരിക്കേറ്റ റഫീഖ് തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. ഒളിവില്‍പോയ ഇർഷാദ് അടക്കമുള്ള പ്രതികള്‍ക്കായി തെരച്ചില്‍ ആരംഭിച്ചതായി പനങ്ങാട് പൊലീസ് അറിയിച്ചു.



Next Story