Top

യുവതിയെ കൊന്ന് മൃതദേഹം മച്ചിലൊളിപ്പിച്ചു; യുവതി ഉള്‍പ്പെടെ മൂന്ന് പേര്‍ കസ്റ്റഡിയില്‍

മുല്ലൂരില്‍ വീടിന്റെ മച്ചിന് മുകളിലാണ് ശാന്തകുമാരിയുടെ മൃതദേഹം കണ്ടെത്തിയത്.

15 Jan 2022 2:32 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

യുവതിയെ കൊന്ന് മൃതദേഹം മച്ചിലൊളിപ്പിച്ചു; യുവതി ഉള്‍പ്പെടെ മൂന്ന് പേര്‍ കസ്റ്റഡിയില്‍
X

തിരുവനന്തപുരം: യുവതിയെ കൊലപ്പെടുത്തി മച്ചിലൊളിപ്പിച്ച കേസില്‍ മൂന്ന് പേര്‍ കസ്റ്റഡിയില്‍. തിരുവനന്തപുരം വിഴഞ്ഞത്താണ് നാടിനെ ഞെട്ടിച്ച സംഭവം. ശാന്തകുമാരി(50) ആണ് കൊല്ലപ്പെട്ടത്. കേസില്‍ അയല്‍വാസികളായ മൂന്ന് പേര്‍ കസ്റ്റഡിയിലുണ്ട്. ഫീഖ, അല്‍ അമീന്‍, ഷെഫീഖ് എന്നിവരാണ് കസ്റ്റഡിയിലുള്ളത്, മൂവരെയും ഇന്ന് കോടതിയില്‍ ഹാജരാക്കിയേക്കും.

മുല്ലൂരില്‍ വീടിന്റെ മച്ചിന് മുകളിലാണ് ശാന്തകുമാരിയുടെ മൃതദേഹം കണ്ടെത്തിയത്. ശാന്തകുമാരിയെ കൊലപ്പെടുത്തി ആഭരണങ്ങള്‍ കൈക്കലാക്കുകയായിരുന്നു പ്രതികളുടെ ലക്ഷ്യമെന്നാണ് പൊലീസ് നല്‍കുന്ന സൂചന. വീടിന്റെ മച്ചില്‍ മൃതദേഹം കണ്ടെത്തിയതോടെ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കോഴിക്കോടേക്ക് രക്ഷപ്പെടാന്‍ ശ്രമിച്ച ഫീഖ, അല്‍ അമീന്‍, ഷെഫീഖ് എന്നിവര്‍ പിടിയിലാവുന്നത്. മോഷണം മാത്രമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് നിലവിലെ വിവരം.

കസ്റ്റഡിയിലുള്ളവരെ കൂടുതല്‍ ചോദ്യം ചെയ്യും. ശാന്തകുമാരിയെ കൊലപ്പെടുത്തിയ ശേഷം മച്ചിലാണ് മൃതദേഹമുണ്ടായിരുന്നു. ആദ്യഘട്ടത്തില്‍ റഫീഖയാണ് കൊല്ലപ്പെട്ടതെന്നാണ് പൊലീസ് കരുതിയത്. എന്നാല്‍ ശാന്തകുമാരിയെ കാണാനില്ലെന്ന പരാതിയില്‍ നടത്തിയ അന്വേഷണത്തില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു.

Next Story

Popular Stories