Top

ഭക്ഷണത്തിന് പണം ആവശ്യപ്പെട്ടത് പ്രകോപിപ്പിച്ചു; ആറുവയസ്സുകാരനെ പൊലീസ് ഉദ്യോഗസ്ഥന്‍ കഴുത്ത് ഞെരിച്ച് കൊന്നു

കാെലപാതകത്തിനു ശേഷം മൃതദേഹം കാറിന്‍റെ ഡിക്കിയിലിട്ട് അജ്ഞാതമായ സ്ഥലത്ത് ഉപേക്ഷിച്ചു

12 May 2022 6:24 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഭക്ഷണത്തിന് പണം ആവശ്യപ്പെട്ടത് പ്രകോപിപ്പിച്ചു; ആറുവയസ്സുകാരനെ പൊലീസ് ഉദ്യോഗസ്ഥന്‍ കഴുത്ത് ഞെരിച്ച് കൊന്നു
X

ഭോപ്പാൽ: ഭക്ഷണം വാങ്ങാൻ പണം ആവശ്യപ്പെട്ട ആറ് വയസ്സുകാരനെ പൊലീസുകാരൻ കഴുത്തഞ്ഞെരിച്ച് കൊലപ്പെടുത്തി. മധ്യപ്രദേശിലെ ദാതിയ ജില്ലയിലാണ് മനഃസാക്ഷിയെ മരവിപ്പിക്കുന്ന സംഭവം നടന്നത്. രഥയാത്രക്കിടെ സുരക്ഷ ഡ്യൂട്ടിക്ക് നിയോഗിച്ച പൊലീസ് കോൺസ്റ്റബിൾ രവി ശർമ്മയാണ് കുട്ടിയെ കൊലപ്പെടുത്തിയത്.

ഭക്ഷണം വാങ്ങാനായി കുട്ടി പണം ആവശ്യപ്പെട്ടെങ്കിലും പൊലീസുകാരൻ നൽകിയില്ല. എന്നാൽ പല ആവർത്തി കുട്ടി പണം ആവശ്യപ്പെട്ടതിനെതിനെ തുടർന്ന് രോഷാകുലനായ രവി ശർമ്മ കുട്ടിയെ കഴുത്ത് ഞെരിച്ച് കൊല്ലുകയായിരുന്നു. കാെലപാതകത്തിനു ശേഷം മൃതദേഹം കാറിന്‍റെ ഡിക്കിയിലിട്ട് അജ്ഞാതമായ സ്ഥലത്ത് ഉപേക്ഷിച്ചെന്ന് ദാതിയ പൊലീസ് സൂപ്രണ്ട് അമൻ സിംഗ് റാത്തോഡ് പറഞ്ഞു.

കാെലപാതകത്തിനു ശേഷം സംഭവ സ്ഥലത്തുനിന്നും രവി ശർമ്മ കാറുമായി പോകുന്നതിന്‍റെ സി.സി ടി.വി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. വിഷാദരോ​ഗം പിടിപെട്ട തനിക്ക് കുട്ടിയുടെ ആവർത്തിച്ചുള്ള ചോദ്യമാണ് കൊലപാതകത്തിന് പ്രേരണയായതെന്ന് പ്രതി പറഞ്ഞു. ഇയാളെ സർവ്വീസിൽ നിന്ന് പിരിച്ച് വിടണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന പൊലീസ് ആസ്ഥാനത്തേക്ക് കത്തയച്ചതായി അമൻ സിംഗ് റാത്തോഡ് അറിയിച്ചു.

STORY HIGHLIGHTS: MP cop kills 6 year old boy for asking money to buy food

Next Story