'കുപ്രസിദ്ധിക്കായി കൊലപാതകം'; മാതൃകയാക്കിയത് പുഷ്പയിൽ അല്ലു അർജുനെയെന്ന് പ്രതികൾ
22 Jan 2022 2:56 PM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

കുപ്രസിദ്ധി നേടാനായി യുവാവിനെ കൊലപ്പെടുത്തി കൗമാരക്കാർ. ഡെൽഹിയിലെ ജഹാംഗീർപുരി മേഖലയിലാണ് നടുക്കിയ അരുംകൊല നടന്നത്. ഷിബു എന്ന് പേരുള്ള 24കാരനാണ് കൊല്ലപ്പെട്ടത്. കൊല നടത്തിയ പ്രായപൂർത്തിയാവാത്ത മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കൊലപാതക ദൃശ്യങ്ങൾ പകർത്തി ഇൻസ്റ്റാഗ്രാം വഴി പ്രചരിപ്പിക്കാനായിരുന്നു പദ്ധതി.
തെന്നിന്ത്യൻ സൂപ്പർ സ്റ്റാർ അല്ലു അർജുൻ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച സുകുമാർ ചിത്രം പുഷ്പ പോലുള്ള സിനിമയാണ് ക്രൂര കൃത്യം നടത്താൻ ഇവരെ പ്രേരിപ്പിച്ചതെന്നാണ് പ്രതികൾ പൊലീസിന് മൊഴി നൽകിയിരിക്കുന്നത്. ബദ്നാം സംഘം എന്നാണ് മൂവർ സംഘം സ്വയം വിളിച്ചിരുന്നത്. ഗ്യാംങ്സ്റ്റർമാരായവരുടെ ജീവിതത്തിൽ നിന്ന് പ്രചോദനം ഉൾകൊണ്ടാണ് കൊലപാതകം ആസൂത്രണം ചെയ്ത് നടപ്പിലാക്കിയത്.
കൊലപാതക ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞതോടെയാണ് നിർണായക വഴിത്തിരിവുണ്ടായത്. ഇവരെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പ്രതികൾ മറ്റെന്തെങ്കിലും ക്രൂരകൃത്യങ്ങൾ നിർവ്വഹിച്ചിട്ടുണ്ടോയെന്ന് പൊലീസ് അന്വേഷിക്കും. ഇവർക്ക് ആരെങ്കിലും സഹായം ചെയ്തിട്ടുണ്ടോയെന്നും പരിശോധിക്കും.
കോട്ടയത്ത് മദ്യലഹരിയിൽ മകൻ അമ്മയെ തോട്ടിൽ മുക്കിക്കൊന്നു
കോട്ടയം: കോട്ടയം വൈകപ്രയാറിൽ മകൻ്റെ മർദനത്തിന് ഇരയായ അമ്മ മരിച്ചു. ഒഴുവിൽ സുരേന്ദ്രൻ്റെ ഭാര്യ മന്ദാകിനിയാണ് കൊല്ലപ്പെട്ടത്. മദ്യലഹരിയിൽ മകൻ ബൈജു മന്ദാകിനിയെ ക്രൂരമായി മർദ്ദിച്ച് സമീപത്തെ തോട്ടിൽ മുക്കി താഴ്ത്തുകയായിരുന്നു. ശ്വാസതടസത്തെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടു.
- TAGS:
- Murder
- Crime
- gangster movie
- pushpa