Top

18 ഭാര്യമാർ, വധുവായവരിൽ സുപ്രിംകോടതി അഭിഭാഷകയും ‍‍ഡോക്ടർമാരും; ആഢംബരം ജീവിതത്തിന് വിവാഹം ഹോബിയാക്കിയ വയോധികൻ

പലരോടും പറഞ്ഞിരിക്കുന്നത് അർധസത്യങ്ങളും വീരവാദങ്ങളും. മിക്കവരും വിശ്വസിച്ചു,

20 Feb 2022 2:17 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

18 ഭാര്യമാർ, വധുവായവരിൽ സുപ്രിംകോടതി അഭിഭാഷകയും ‍‍ഡോക്ടർമാരും; ആഢംബരം ജീവിതത്തിന് വിവാഹം ഹോബിയാക്കിയ വയോധികൻ
X

പതിനെട്ട് ഭാര്യമാർ, മിക്കവരും ഉന്നത വിദ്യാഭ്യാസ നേടിയവർ, ചിലർ ഡോക്ടർമാർ. ആഢംബര ജിവിതത്തിനായി വിവാഹ തട്ടിപ്പ് ​ഹോബിയാക്കി മാറ്റിയ ഒഡിഷ സ്വദേശി രമേഷ് സ്വയ്ൻ കഥ സിനിമയെ വെല്ലുന്നതാണ്. 65-ാം വയസിൽ പൊലീസ് ഇയാളെ കുരുക്കുമ്പോൾ പുറത്തുവരുന്ന വസ്തുതകളിൽ പലതും വിശ്വസിക്കാനാവാത്തതുമാണ്. രമേഷ് സ്വയ്ൻ, ഒഡിഷക്കാരനാണെങ്കിലും ഇയാളുടെ തട്ടിപ്പിന് കളമൊരുങ്ങിയത് ഇതര സംസ്ഥാനങ്ങളായിരുന്നു.

രണ്ടു പേരെ മാത്രമാണ് സ്വന്തം സംസ്ഥാനത്തു നിന്ന് ഇയാൾ വിവാഹം ചെയ്തത്, മറ്റുള്ളവർ കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലുള്ളവർ. ചാർട്ടേഡ് അക്കൗണ്ടന്റ്, ഡോക്ടർമാർ, ഇൻഡോ ടിബറ്റൻ ബോർഡർ പൊലീസിലെ അസി.കമൻഡാന്റ്, ഇൻഷുറൻസ് കമ്പനിയിലെ ജനറൽ മാനേജർ, സുപ്രിംകോടതി അഭിഭാഷക തുടങ്ഹി രമേഷിന്റെ വലയിൽ വീണവരെല്ലാം ഉന്നത വിദ്യാഭ്യാസം നേടിയവർ. ഇവരൊക്കെ എങ്ങനെ ഇയാളുടെ തട്ടിപ്പിൽ വീണതെന്ന് അജ്ഞാതമായ രഹസ്യം.

പലരോടും പറഞ്ഞിരിക്കുന്നത് അർധസത്യങ്ങളും വീരവാദങ്ങളും. മിക്കവരും വിശ്വസിച്ചു, പക്ഷേ അധികകാലം ഒരിടത്തും വാഴാതെ രമേഷ് അടുത്ത പാളയങ്ങൾ തേടി പോയി. കേരളത്തിൽ കബളിക്കപ്പെട്ട സ്ത്രീയുടെ സഹോദരൻ രമേഷ് പിടിയിലായത് അറി‍ഞ്ഞ് പൊലീസുമായി ബന്ധപ്പെട്ടു. കൊച്ചിയിൽ നടത്തിയ തട്ടിപ്പിന് പിന്നാലെ ഇയാൾ അറസ്റ്റിലായിരുന്നു. എന്നാൽ അധികനാൾ അഴിക്കുള്ളിൽ കിടന്നില്ല. പുറത്തിറങ്ങിയ ഉടൻ തട്ടിപ്പ് പുനരരാംഭിച്ചു.

വിവാഹം ആഢംബര ജീവിതം തുടരാനുള്ള മാർ​ഗമായിട്ടാണ് രമേഷ് കണ്ടിരുന്നത്. സ്ത്രീകളെ വഞ്ചിച്ച് കൂടെ നിർത്തി സാമ്പത്തികമായി ചൂഷണം ചെയ്യും. ഇതിന് ശേഷം പുതിയ തീരങ്ങളിലേക്ക്. അസമിലെ ഡോക്ടറെ കബളിപ്പിച്ച് 23 ലക്ഷം രൂപയാണു തട്ടിയെടുത്തത്. 1982 മുതൽ തട്ടിപ്പ് തുടങ്ങിയ ഇയാൾ കബളിപ്പിച്ച സ്ത്രീകളുടെ വിവരങ്ങൾ പൂർണമായും ശേഖരിക്കാനുള്ള ശ്രമത്തിലാണ് പൊലീസ്.

അവസാനം ഡെൽഹി സ്വദേശിനിയെ തട്ടിപ്പിനിരയാക്കിയതോടെയാണ് പൊലീസിന്റെ പിടി വീഴുന്നത്. രമേഷിനെതിരായ പരാതിയിൽ ഉറച്ചുനിന്ന ഡെൽഹി സ്വദേശിനിയും ഡോക്ടറായിരുന്നു. ഇയാൾ കേരളത്തിൽ നടത്തിയ തട്ടിപ്പിനെക്കുറിച്ചും പൊലീസ് അന്വേഷിക്കും.

STORY HIGHLIGHTS: Marriage fraud cinematic life style of Ramesh

Next Story

Popular Stories