Top

പോസ്റ്റോഫീസ് വഴി കഞ്ചാവ് കടത്തൽ; വിലാസത്തിലുളളയാൾ അറസ്റ്റിൽ

കൊല്ലം പട്ടത്താനത്തുള്ള പോസ്റ്റാഫീസിലാണ് കഞ്ചാവ് പാഴ്സൽ രൂപത്തിൽ എത്തിയത്

1 May 2022 12:58 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

പോസ്റ്റോഫീസ് വഴി കഞ്ചാവ് കടത്തൽ; വിലാസത്തിലുളളയാൾ അറസ്റ്റിൽ
X

കൊല്ലം: എക്സൈസിനെ വെട്ടിച്ച് കൊല്ലത്ത് പോസ്റ്റോഫീസ് വഴിയും കഞ്ചാവ് കടത്ത്. കൊല്ലം പട്ടത്താനത്തുള്ള പോസ്റ്റാഫീസിലാണ് കഞ്ചാവ് പാഴ്സൽ രൂപത്തിൽ എത്തിയത്. പാഴ്സൽ വന്ന വിലാസത്തിലെ റിജി ജേക്കബ് എന്ന വ്യക്തിയെ എക്സൈസ് കസ്റ്റഡിയിലെടുത്തു.

പാഴ്സൽ പാക്കറ്റുകൾ തരംതിരിക്കുമ്പോഴാണ് പൊട്ടിയ നിലയിലായിരുന്ന കവർ അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടത്. കാഴ്ച്ചയിൽ തേയില തരി പോലെയാണ് ആദ്യം തോന്നിയത്. എന്നാൽ സംശയം തോന്നി പരിശോധിച്ചപ്പോഴാണ് കവറിൽ കഞ്ചാവാണെന്ന് മനസിലായതെന്ന് പോസ്റ്റ് മാസ്റ്റർ അജുലാൽ പറഞ്ഞു. എക്സൈസ് സംഘമെത്തി പരിശോധന നടത്തിയാണ് കഞ്ചാവാണെന്ന് ഉറപ്പ് വരുത്തിയത്.

220 ഗ്രാം തൂക്കമുള്ള കഞ്ചാവ് മധ്യപ്രദേശിലെ ഇൻഡോറിൽ നിന്നുമാണ് എത്തിയത്. പോസ്റ്റോഫീസ് വഴി ആദ്യമായിട്ടാണ് ഇങ്ങനെ കഞ്ചാവ് എത്തുന്നതെന്നും ഇതിനെക്കുറിച്ച് വിശദമായി അന്വേഷണം നടത്തുമെന്നും എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ കൃഷ്ണകുമാർ പറഞ്ഞു. സംഭവത്തിൽ പാക്കറ്റിലെ വിലാസത്തിലുള്ള റിജി ജേക്കബിനെ എക്സൈസ് കസ്റ്റഡിയിലെടുത്തു.

Story highlights: marijuana smuggling through post office

Next Story