Top

തലസ്ഥാനത്ത് വീണ്ടും ഗുണ്ടാ ആക്രമണം; യുവാവിന്റെ കാല്‍ ചിന്നി ചിതറി, ഗുരുതരാവസ്ഥയില്‍

ലഹരി മാഫിയാ സംഘമാണ് ആക്രണം നടത്തിയതെന്ന് പൊലീസിന്റെ പ്രാഥമിക നിഗമനം.

7 April 2022 4:17 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

തലസ്ഥാനത്ത് വീണ്ടും ഗുണ്ടാ ആക്രമണം; യുവാവിന്റെ കാല്‍ ചിന്നി ചിതറി, ഗുരുതരാവസ്ഥയില്‍
X

തിരുവനന്തപുരം: തലസ്ഥാനത്ത് വീണ്ടും ഗുണ്ടാ ആക്രമണം. കഴക്കൂട്ടം മേനംകുളത്ത് യുവാവിന് നേരെ ഗുണ്ടാ സംഘം ബോംബേറിഞ്ഞു. തുമ്പ പുതുവൽ പുരയിടത്തിൽ പുതുരാജൻ ക്ലീറ്റസിന് നേരെയാണ് ബോംബേറുണ്ടായത്. ബോംബേറിൽ യുവാവിന്റെ കാലിന് ഗുരുതരമായി പരുക്കേറ്റു. യുവാവിന്റെ വലത്തു കാൽ ചിന്നി ചിതറിയെന്നാണ് ലഭിക്കുന്ന വിവരം. ഗുരുതര അവസ്ഥയിലുളള ക്ലീറ്റസിനെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.

ബൈക്കിലെത്തിയ മൂന്നംഗ സംഘമാണ് ക്ലീറ്റസിന് നേരെ ബോംബെറിഞ്ഞത്. തുമ്പ സ്വദേശിയായ ലിയോൺ ജോൺസന്റെ നേതൃത്വത്തിലുള്ള സംഘമാണിത്. ലഹരി മാഫിയാ സംഘമാണ് ആക്രണം നടത്തിയതെന്ന് പൊലീസിന്റെ പ്രാഥമിക നിഗമനം.

സിജു,സുനിൽ എന്നീ സുഹൃത്തുക്കളുമായി സംസാരിച്ചു നിൽക്കവെ രാത്രി ഏഴരയോടെയാണ് സംഭവം. ക്ലീറ്റസിന് ഒപ്പം ഉണ്ടായിരുന്ന സുനിലിനെയാണ് അക്രമി സംഘം ലക്ഷ്യമിട്ടിരുന്നതെന്നും സംശയിക്കുന്നുണ്ട്. ആക്രമണം നടന്ന സ്ഥലത്ത് നിന്ന് ഒരു ആക്ടീവ സ്കൂട്ടർ കണ്ടെത്തിയിട്ടുണ്ട്.

Story highlights: Man lost leg in bomb blast in Thiruvananthapuram

Next Story