Top

യുവാവിന്റെ വെട്ടിയെടുത്ത കാലുമായി ഗുണ്ടാസംഘം; പോത്തന്‍കോട് ക്രൂര കൊലപാതകം

ആക്രമണത്തിന് പിന്നില്‍ ഗുണ്ടാ പകയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം

11 Dec 2021 12:04 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

യുവാവിന്റെ വെട്ടിയെടുത്ത കാലുമായി ഗുണ്ടാസംഘം; പോത്തന്‍കോട് ക്രൂര കൊലപാതകം
X

തിരുവനന്തപുരം പോത്തന്‍കോട് യുവാവിനെ ഗുണ്ടാസംഘം വെട്ടിക്കൊന്നു. പോത്തൻകോട് കല്ലൂർ സ്വദേശി സുധീഷാണ് (35) കൊല്ലപ്പെട്ടത്. ബൈക്കിലും ഓട്ടോയുമായി എത്തിയ പത്തംഗ സംഘമാണ് ആക്രമിച്ചത്.

മാരകായുധങ്ങളുമായി എത്തിയ സംഘത്തെ കണ്ട് ഭയന്ന സുധീഷ് വീട്ടിലേക്ക് ഓടികയറിയെങ്കിലും പിന്തുടർന്ന സംഘം വീടിനകത്ത് കയറി സുധീഷിനെ വെട്ടികൊലപ്പെടുത്തുകയായിരുന്നു. തുടർന്ന് സുധീഷിന്റെ കാല്‍ വെട്ടിയെടുത്ത് ഇവർ ബൈക്കില്‍ കാല്‍ കൊണ്ടുപോയി റോഡിലേക്ക് വലിച്ചെറിഞ്ഞു.

ശരീരമാസകലം വെട്ടേറ്റ സുധീഷിനെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. ആക്രമണത്തിന് പിന്നില്‍ ഗുണ്ടാ പകയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കൊല്ലപ്പെട്ട സുധീഷിനെതിരെ നിരവധി ക്രിമിനൽ കേസുകളുണ്ട്.

ഇതിനിടെ ബെെക്കിലെത്തിയ മൂന്നംഗ സംഘം കാലുമായി ബെെക്കില്‍ സഞ്ചരിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമായ പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണെന്ന് പോത്തൻകോട് പൊലീസ് അറിയിച്ചു.

Next Story