Top

കടം നല്‍കിയ നൂറ് രൂപ തിരികെ ചോദിച്ചതിന്റെ ദേഷ്യം; യുവാവിനെ വെട്ടിപ്പരിക്കേല്‍പ്പിച്ചയാള്‍ പിടിയില്‍

19 March 2022 8:51 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കടം നല്‍കിയ നൂറ് രൂപ തിരികെ ചോദിച്ചതിന്റെ ദേഷ്യം; യുവാവിനെ വെട്ടിപ്പരിക്കേല്‍പ്പിച്ചയാള്‍ പിടിയില്‍
X

പാലാ: കടം കൊടുത്ത നൂറ് രൂപ തിരികെ ചോദിച്ചതിന്റെ വിരോധത്തില്‍ യുവാവിനെ വെട്ടിപ്പരിക്കേല്‍പ്പിച്ചയാള്‍ അറസ്റ്റില്‍. ആലുവ ചൂര്‍ണിക്കര മാടാനി ജോബിയാണ് പിടിയിലായത്. പത്തനാപുരം പാതിരിക്കല്‍ നെടുമ്പ്രം പുതുകുന്നേല്‍ ഷഫീക്കിനെ മദ്യലഹരിയില്‍ കത്തികൊണ്ട് വെട്ടിക്കൊലപെടുത്താന്‍ ശ്രമിച്ച കേസിലാണ് ഇയാള്‍ പിടിയിലായത്.

ബുധനാഴ്ച രാത്രി മണിയോടെയാണ് സംഭവം നടന്നത്. പാലാ അഡാര്‍ട്ട് റോഡിലെ തോംസണ്‍ ലോഡ്ജില്‍ വെച്ചാണ് ആക്രമണം നടന്നത്. ഇവിടത്തെ താമസക്കാരാണ് ഇരുവരും. ബൈക്ക് മെക്കാനിക്കായ ഷഫീക്ക് അടുത്ത മുറിയിലെ താമസക്കാരനായ ജോബിക്ക് നൂറ് രൂപ കടം കൊടുത്തിരുന്നു.

ഈ പണം തിരികെ ചോദിക്കാനായി ജോബിയുടെ റൂമിലെത്തിയതായിരുന്നു ഷഫീഖ്. ഈ സമയത്ത് മദ്യ ലഹരിയിലായിരുന്ന ജോബി പച്ചക്കറി അരിഞ്ഞു കൊണ്ടിരുന്ന ജോബി കത്തികൊണ്ട് വെട്ടുകയും കുത്തുകയും ചെയ്തു. 12 ഓളം മുറിവുകളാണ് ഷെഫീഖിന്റെ ശരീരത്തിലുള്ളത്.

അടുത്ത മുറിയിലെ താമസക്കാരാണ് പരിക്കേറ്റ് കിടന്ന ഷഫീഖിനെ ആശുപത്രിയിലെത്തിച്ചത്. ആദ്യം പാലാ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഷഫീഖിനെ പിന്നീട് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

story highlight: man attacked for asking borrowed money

Next Story