രണ്ടാം വിവാഹം ചോദ്യം ചെയ്തതിന് ഗര്‍ഭിണിയായ ഭാര്യയെ ചുട്ടുകൊല്ലാന്‍ ശ്രമം; ഗര്‍ഭസ്ഥശിശു മരിച്ചു
3 Nov 2021 4:14 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

രണ്ടാം വിവാഹം ചോദ്യം ചെയ്തതിന് ഭര്‍ത്താവ് തീകൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച യുവതിയുടെ ഗര്‍ഭസ്ഥ ശിശു മരിച്ചു. തീപൊള്ളലിലുണ്ടായ പരിക്കാണ് കുഞ്ഞിന്റെ മരണകാരണമെന്ന് ഡോക്ടര്‍മാര്‍ റിപ്പോര്‍ട്ട് നല്കി. ചികിത്സയില്‍ കഴിയുന്ന യുവതിയുടെ ആരോഗ്യ നില ഗുരുതരമാണ്. സംഭവത്തില്‍ ഭര്‍ത്താവ് അനില്‍ ബഹാദൂര്‍ ചൗരസ്യയെ മുംബൈ കള്‍വ പൊലീസ് അറസ്റ്റുചെയ്തു.
മഹാരാഷ്ട്രയിലെ താനെയില്‍ നവംബര്‍ ഒന്നിനാണ് 28-കാരിയായ യുവതിക്ക് നേരെ ആക്രമണമുണ്ടായത്. മുംബൈയിലെ കള്വയിലെ മഫ്താല്‍ കോളനിയില്‍ താമസക്കാരായ ദമ്പതിമാര്‍ തമ്മില്‍ പ്രതിയുടെ രണ്ടാം വിവാഹവുമായി ബന്ധപ്പെട്ട് ഉണ്ടായ വാക്കു തര്‍ക്കമാണ് ആക്രമണത്തിലേക്ക് നയിച്ചത്. യുവതിയുടെ ശരീരത്തില്‍ മണ്ണെണ്ണ ഒഴിച്ച പ്രതി തീകൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു. പരിക്കേറ്റ യുവതിയെ അയല്‍വാസികളാണ് ആശുപത്രിയിലെത്തിയച്ചത്.
ആക്രമണത്തില്‍ പ്രതി അനില്‍ ബഹാദൂര്‍ ചൗരസ്യയ്ക്കെതിരെ കൊലപാതകം, കൊലപാതക ശ്രമം എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കള്‍വ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പൊലീസ് ആക്രമിക്കപ്പെട്ട യുവതിയുടെയും പ്രതിയുടെയും മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്.