നിധി കുഴിച്ച് തരാം, ചൊവ്വാ ദോഷം മാറ്റാം; കൂപ്ലീക്കാട് രമേശന്റെ 'ഡ്യൂപ്ലിക്കേറ്റ്' പൂജകൾ; ഒടുവിൽ പിടിയിൽ
15 Oct 2021 5:41 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

നിധി കുഴിച്ചു നല്‍കാം ചൊവ്വാദോഷം മാറ്റിത്തരാം എന്നെല്ലാം പറഞ്ഞ് വ്യാജ പൂജയിലൂടെ തട്ടിപ്പ് നടത്തിയ പ്രതി പിടിയില്‍. കഴിഞ്ഞ ഒമ്പതുമാസം ഒളിവിലായിരുന്ന കൂപ്ലീക്കാട് രമേശനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കൊല്ലം പൂനല്ലൂര് കുന്നിക്കോട് വാടകവീട്ടില്‍ നിന്നമാണ് ഇയാളെ പിടിക്കൂടിയത്.
രമേശന് നമ്പൂതിരി, രമേശന് സ്വാമി, സണ്ണി എന്നിങ്ങനെ വ്യാജ പേരുകളിലാണ് ഇദ്ദേഹം തട്ടിപ്പ് നടത്തിയത്. നിധിയെടുത്ത് നല്‍കാം ചൊവ്വ ദോഷം മാറ്റിത്തരാം എന്ന് പറഞ്ഞ് നിരവധി യുവതികളെയാണ് ഇയാള്‍ തട്ടിപ്പിനിരയാക്കിയത്. ഇതേ കാര്യങ്ങള്‍ പറഞ്ഞ് വണ്ടൂര്‍ സ്വദേശിനിയില്‍ നിന്നും 1.10 ലക്ഷം തട്ടിയ കേസിലാണ് ഇപ്പോള്‍ പിടിയിലായിരിക്കുന്നത്.
നേരത്തെ വയനാട് മണിയങ്കോട് സ്വദേശിനിയായ വീട്ടമ്മയോട് നിധി എടുത്ത് തരാമെന്ന് പറഞ്ഞ് 5ലക്ഷം തട്ടിയെടുക്കുകയും വീടിന് ചുറ്റും കുഴിയുണ്ടാക്കി ഉപയോഗ്യമല്ലാതാക്കി തീര്‍ത്തു. വയനാട് മീനങ്ങാട് സ്വദേശിയേയും സമാന കാര്യം പറഞ്ഞ് എട്ട് പവന് കൈക്കലാക്കിയിരുന്നു. ഇയാള്‍ കുടുംബത്തിലെ ആരുമായും ബന്ധം പുലര്‍ത്തിയിരുന്നില്ല. രമേശനെ നിലമ്പൂര്‍ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
- TAGS:
- Crime